Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിടിച്ച് വീട്ടമ്മ...

ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
(ചിത്രം എ.പി.ഡി 50) ചേർത്തല: തീരദേശ റോഡിൽ അർത്തുങ്കലിൽ ബുധനാഴ്ച രാത്രി . ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അർത്തുങ്കൽ അരയശ്ശേരിയിൽ റോസമ്മ ജേക്കബാണ് (53) മരിച്ചത്. അർത്തുങ്കൽ റീത്താലയം പള്ളിക്ക് തെക്ക് ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ റോസമ്മയെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച. അവിവാഹിതയാണ്. സഹോദരങ്ങൾ: ജോസഫ്, ഡിക്സൺ, സിസ്റ്റർ വത്സമ്മ, ഷീല, പ്ലവീന, റീത്താമ്മ. (ചിത്രം എ.പി.ഡി 51) ബാലകൃഷ്ണൻ നായർ പുന്നപ്ര: പറവൂർ സൗപർണികയിൽ ആർ. ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അനിൽ (റൈൻ ഫാർമ), ബിജുരാജ് (ഐ.ബി.എം, ന്യൂഡൽഹി), ബിന്ദു (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: വിനോദ്കുമാർ (എൻ.ഐ.സി), യമുന, പ്രിയങ്ക. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വലിയചുടുകാട് ശ്മശാനത്തിൽ. (ചിത്രം എ.പി.ഡി 52) സതീഷ്കുമാർ മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറേവഴി വലിയവീട്ടിൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ മകൻ സതീഷ്കുമാർ (മുരളി -54) നിര്യാതനായി. കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂൾ ക്ലർക്കാണ്. മാതാവ്: രാജമ്മ. ഭാര്യ: ടി.ജി. രാധാമണി. മക്കൾ: സ്മൃതി, സിദ്ധാർഥ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS 
Next Story