Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 11:15 AM IST Updated On
date_range 13 Jan 2018 11:15 AM ISTഅമ്മൂമ്മയെ ആക്രമിച്ച് കുഞ്ഞിെന തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയിൽ
text_fieldsbookmark_border
അങ്കമാലി: പട്ടാപ്പകല്‍ വീട്ടില്‍ കയറി അമ്മൂമ്മയെ ആക്രമിച്ച് ഒന്നരവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്താണ് സംഭവം. സാബു-നീന ദമ്പതികളുടെ മകനായ ഒന്നര വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ടാക്സി ഡ്രൈവറായ സാബുവും സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ നീനയും ജോലിക്ക് പോയ സമയത്താണ് സംഭവം. നീനയുടെ അമ്മ ബീനയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കി വീട്ടിൽ ബീന മാത്രമാണ് ഉള്ളതെന്ന് ഉറപ്പാക്കിയ അക്രമി നായയെ വകവെക്കാതെ വീട്ടിൽ കയറുകയായിരുന്നു. വീടിെൻറ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച് പൂട്ടിയശേഷം അടുക്കള ഭാഗെത്തത്തി. ഇതോടെ ബീന വാതിലടച്ച് അകത്തുനിന്ന് കുറ്റിയിട്ടു. എന്നാൽ, വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് കയറി കുഞ്ഞിനെ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ പാത്രങ്ങളും വാതിലും നശിപ്പിച്ചു. ഈ സമയം കുഞ്ഞിനെ എടുത്ത് ബീന അയല്‍വീട്ടിൽ അഭയം തേടി. സംഭവമറിഞ്ഞെത്തിയ ബീനയുടെ സഹോദരന്‍ പൗലോസും അയല്‍വാസികളും അടുക്കളയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.കെ. സുധീറിെൻറ നേതൃത്വത്തില്‍ പൊലീെസത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അങ്കമാലി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story