Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:45 AM GMT Updated On
date_range 13 Jan 2018 5:45 AM GMTവ്യവസായ യൂനിറ്റുകള്‍ക്ക് സെഡ് രജിസ്ട്രേഷന് ക്യാമ്പ്
text_fieldsbookmark_border
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചതുര്‍ദിന സൗജന്യ സെഡ് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉൽപാദന പ്രക്രിയയില്‍ ഏര്‍പ്പെട്ട വ്യവസായ യൂനിറ്റുകള്‍ക്ക് സീറോ ഇഫെക്ട് സീറോ ഡിഫക്റ്റ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതിനാണ് സെഡ് രജിസ്ട്രേഷന്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യന്ത്ര പ്രദര്‍ശനമേളയിലെ സ്റ്റാള്‍ നമ്പര്‍ 103ലാണ് രജിസ്ട്രേഷൻ സൗകര്യം. ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം, പാര്‍ട്ട് 2 രജിസ്ട്രേഷന്, എസ്.എസ്.ഐ രജിസ്ട്രേഷന് എന്നിവയിലേതെങ്കിലും ഒന്നിെൻറ പകര്‍പ്പും മൊബൈല്‍ഫോണും യൂനിറ്റ് ഉടമകള്‍ ഹാജരാക്കണമെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറര്‍പ്രണര്‍ഷിപ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഇ. സലാഹുദ്ദീന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story