Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:45 AM GMT Updated On
date_range 2018-01-13T11:15:00+05:30പറവൂരിലെ ബിവറേജസ് ഔട്ട് ലെറ്റ് തർക്കം: എക്സൈസ് ഡെപ്യൂട്ടി കമീഷണർ തെളിവെടുപ്പ് നടത്തി; താഴ് വീണേക്കും
text_fieldsപറവൂർ: പറവൂർ കച്ചേരിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിനെ സംബന്ധിച്ച് പരാതിക്കാരിൽനിന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ തെളിവെടുപ്പ് നടത്തി. പരാതിക്കാരെ വിളിച്ചുവരുത്തി അവരുടെ ആവശ്യം അറിഞ്ഞ ശേഷം ഉചിത നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഒരു മാസമാകാറായിട്ടും കോടതി നിർദേശം പരിഗണിക്കാൻ എക്സൈസ് െഡപ്യൂട്ടി അസി.കമീഷണർ അമാന്തം കാണിക്കുെന്നന്ന് ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസിൽ പരാതിക്കാരായവരെ എക്സൈസ് ഡെപ്യൂട്ടി കമീഷണർ തെൻറ ഓഫിസിൽ വിളിച്ചുവരുത്തി തെളിവെടുക്കുകയായിരുന്നു. ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ മാസമാണ് ഹൈകോടതി ഉത്തരവായത്. മദ്യവിൽപനശാല അടച്ചുപൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഹരജിക്കാരായ ടൗൺ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി കെ.കെ. അബ്്ദുൽ റഹ്മാൻ, സമീപവാസികളായ എസ്.പി. നായർ, ഡോ.എ.എ. പ്രിയേഷ്, എ.എ. നാദിർഷാ എന്നിവർക്കൊപ്പം നഗരസഭ സെക്രട്ടറി നീതുലാൽ, വാർഡ് കൗൺസിലർ പ്രദീപ് തോപ്പിൽ എന്നിവരും ഡെപ്യൂട്ടി കമീഷണർ മുമ്പാകെ തെളിവുകൾ നൽകി. ബിവറേജസ് കോർപറേഷൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഡെപ്യൂട്ടി കമീഷണർ അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും. അതിനുശേഷമേ ഔട്ട് ലെറ്റ് അടക്കണമോ തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. ഔട്ട് ലെറ്റ് അടക്കേണ്ടിവരുമെന്നും വേറെ സ്ഥലം കണ്ടെത്താനും ബിവറേജസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി കമീഷണർ സൂചന നൽകിയതായി അറിയുന്നു. നഗരമധ്യത്തിൽ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, ജുമാമസ്ജിദ്, താലൂക്ക് ആശുപത്രി എന്നിവക്ക് സമീപം ജനവാസമേഖലയിൽ കഴിഞ്ഞ ജൂലൈയിലാണ് മദ്യവിൽപനശാല തുറന്നു പ്രവർത്തനം ആരംഭിച്ചത്. ഇതേതുടർന്ന് െറസിഡൻറ്സ് അസോസിയേഷനുകളും പള്ളിക്കമ്മിറ്റിക്കാരും വനിത സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നഗരസഭയും മദ്യശാലക്കെതിരെ നോട്ടീസ് നൽകി. ഇതിനിടെ ദൂരപരിധി ലംഘിച്ചാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉയർന്നു. മുൻസിഫ് കോടതി നിർദേശപ്രകാരം അളന്നപ്പോൾ ദൂരപരിധി ലംഘിച്ചതായി കണ്ടെത്തി. തുടർന്നാണ് നാലുപേർ ചേർന്ന് ഹൈകോടതിയിൽ ഹരജി നൽകിയത്. ചീഫ് സെക്രട്ടറി, ബിവറേജസ് കോർപറേഷൻ എം.ഡി, നഗരസഭ സെക്രട്ടറി, കലക്ടർ, എക്സൈസ് കമീഷണർ എന്നിവർ കേസിൽ എതിർ കക്ഷികളാണ്.
Next Story