Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:41 AM GMT Updated On
date_range 13 Jan 2018 5:41 AM GMTകോട്ടപ്പുറം ഗവ. എൽ.പി സ്കൂളിന് സ്മാർട്ട് ക്ലാസ് മുറികളായി
text_fieldsbookmark_border
ആലങ്ങാട്: സാക്ഷരതയിൽ സംസ്ഥാനം വളരെ ഉയർന്ന നിലവാരത്തിലെത്തിയതായും ജനങ്ങൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതൽ ആശ്രയിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ വിശ്വകർമ ധാർമിക സേവന സംഘം നിർമിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എം. സാജിത റിപ്പോർട്ട് അവതരിപ്പിച്ചു. ജല അതോറിറ്റി എം.ഡിയും പൂർവ വിദ്യാർഥിയുമായ എ. ഷൈനമോളെ കലക്ടർ അനുമോദിച്ചു. വിശ്വകർമ സംഘം പ്രസിഡൻറ് കെ.കെ. വേണു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി, അജ സാബു, പി.എസ്. ജഗദീശൻ, വി.ബി. ജബ്ബാർ, എ.ഇ.ഒ ലിസ മാത്യു, ആർ.എസ്. സോണിയ, കലാധരൻ മറ്റപ്പിള്ളി കെ.എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് എൻ.എം ഫസലു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story