Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 11:11 AM IST Updated On
date_range 13 Jan 2018 11:11 AM ISTപുതുവൈപ്പ് എൽ.പി.ജി ടെര്‍മിനല്‍ അടുത്തവര്‍ഷം മേയില്‍ പൂര്‍ത്തിയാക്കും
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ എൽ.പി.ജി ടെർമിനലിെൻറ നിർമാണ പ്രവർത്തനങ്ങൾ പെെട്ടന്ന് ആരംഭിക്കാനും 2019 േമയിൽ പദ്ധതി യാഥാർഥ്യമാക്കാനും തീരുമാനം. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശമാണ് ബന്ധപ്പെട്ടവർക്ക് മന്ത്രി നൽകിയത്. പദ്ധതിക്കെതിരെ പ്രദേശത്ത് നിലനിന്ന പ്രതിഷേധങ്ങൾ ഇപ്പോഴിെല്ലന്നും ചർച്ചകൾ നടത്തി പ്രതിഷേധങ്ങൾക്ക് പരിഹാരം കണ്ടതായി ബന്ധപ്പെട്ട അധികൃതരും പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതി അംഗങ്ങളും യോഗത്തിൽ അറിയിച്ചതായി കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019 മേയ് 19ന് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഇക്കാര്യത്തിൽ സംസ്ഥാനസർക്കാറാണ് നടപടി കൈക്കൊള്ളേണ്ടത്. കൊച്ചി-സേലം എൽ.പി.ജി പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നൽകി. പാലക്കാട് മുതൽ സേലം വരെയുള്ള 220 കി.മീ പ്രദേശത്താണ് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഏറെ സുരക്ഷിതമായ രീതിയിൽ തന്നെ എൽ.പി.ജി ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യോഗം ചർച്ചചെയ്തു. 2019 ഡിസംബർ അവസാനത്തോടെ മെട്രോ റെയിലിെൻറ മഹാരാജാസ് മുതൽ പേട്ട വരെയുള്ള രണ്ടാംഘട്ടം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ദ്രുതഗതിയിലാക്കാനും മന്ത്രി നിർദേശിച്ചു. സതേൺ റെയിൽവേയുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതൽ കാലതാമസമില്ലാതെ തന്നെ പൂർത്തീകരിക്കണമെന്ന നിർദേശവും കേന്ദ്രമന്ത്രി നൽകി. സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകും. പദ്ധതികൾക്കായി കേന്ദ്രസർക്കാർ അനുമതികളൊക്കെ കൃത്യമായി ലഭ്യമാക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ഭൂമി ഏറ്റെടുക്കൽ, പദ്ധതികളുടെ ഘടന തുടങ്ങിയ വിഷയങ്ങളിലാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ഗെയിൽ, ദേശീയപാത തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾ യോഗം അവലോകനം ചെയ്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ), ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി.എൽ), കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ), ദക്ഷിണ റെയിൽവേ തുടങ്ങിയവയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story