Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 11:11 AM IST Updated On
date_range 13 Jan 2018 11:11 AM ISTപരോൾ അപേക്ഷ പൂഴ്ത്തിവെക്കൽ മൗലികാവകാശ ലംഘനമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: തടവുകാരുടെ പരോൾ അപേക്ഷകൾ പൂഴ്ത്തിവെക്കുന്നതും റിപ്പോർട്ട് വൈകിപ്പിക്കുന്നതും മൗലികാവകാശ ലംഘനമാണെന്നും േകാടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഹൈകോടതി. പരോൾ അപേക്ഷകളിൽ പൊലീസും ജില്ല പ്രബേഷൻ ഒാഫിസർമാരും ഉടൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകണമെന്നും സൂപ്രണ്ട് റിപ്പോർട്ടിനൊപ്പം അപേക്ഷ ഡി.ജി.പിക്ക് കൈമാറണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി സ്വതന്ത്രവും അനുയോജ്യവുമായ തീരുമാനമെടുക്കണം. കണ്ണൂർ സെൻട്രൽ ജയിലിൽ കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മകൻ നാലുവർഷത്തിനുശേഷം പരോളിന് നൽകിയ അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകാത്തത് ചൂണ്ടിക്കാട്ടി പിതാവ് നീലേശ്വരം സ്വദേശി കുഞ്ഞബ്ദുല്ല നൽകിയ ഹരജിയിലാണ് ഉത്തരവ്. പ്രതിയുടെ ആദ്യ പരോൾ അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത് ജയിൽ ഡി.ജി.പിയാണെന്നതാണ് നടപടിക്രമം. ജയില്‍ സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയില്‍ പ്രാദേശിക എസ്.ഐ, ജില്ല പ്രബേഷൻ ഓഫിസര്‍ എന്നിവർ റിപ്പോർട്ട് തയാറാക്കി സൂപ്രണ്ടിന് സമർപ്പിക്കണം. ജയില്‍ സൂപ്രണ്ട് അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം അപേക്ഷ ജയില്‍ ഡി.ജി.പിക്ക് കൈമാറണം. പേക്ഷ, തടവുകാരന് എതിരായി വരുന്ന റിപ്പോര്‍ട്ടുകള്‍ ജയില്‍ സൂപ്രണ്ട് ഡി.ജി.പിക്ക് നല്‍കാറില്ലെന്ന് വാദത്തിനിടെ സർക്കാർ അഭിഭാഷകൻ അറിയിച്ചു. അനുകൂല റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാറാണ് പതിവ്. ഇതുമൂലം ഡി.ജി.പിക്ക് ഉത്തരവിടാനോ പ്രതിക്ക് അപ്പീൽ നൽകാനോ കഴിയുന്നില്ല. പൊലീസിെൻറയും പ്രബേഷൻ ഒാഫിസറുെടയും റിപ്പോർട്ടിന് വേണ്ടി പല തവണ ആവശ്യപ്പെടേണ്ട അവസ്ഥയുണ്ടെന്നും പരോൾ അപേക്ഷയിൽ നടപടി വൈകിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിക്കാരെൻറ മകെൻറ അപേക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്.ഐയോടും ജില്ല പ്രബേഷൻ ഒാഫിസറോടും റിപ്പോർട്ട് തേടിയിരുന്നു. തടവുകാരെൻറ സ്വഭാവത്തിൽ പോരായ്മയില്ലെന്ന് പ്രബേഷൻ ഒാഫിസർ റിപ്പോർട്ട് നൽകിയെങ്കിലും പരോളിന് ശിപാർശ ചെയ്തില്ല. പരോൾ എതിർത്താണ് എസ്.ഐയുടെ റിപ്പോർട്ട്. രണ്ട് റിപ്പോർട്ടും അപേക്ഷയും ജയിൽ ഡി.ജി.പിക്ക് കൈമാറാതെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സൂക്ഷിച്ചതാണ് പരോൾ നിരസിക്കാൻ ഇടയാക്കിയതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് പ്രതിക്ക് എതിരായാലും റിപ്പോർട്ട് ജയില്‍ സൂപ്രണ്ട് ഡി.ജി.പിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചത്. എസ്.ഐയോ ജില്ല പ്രബേഷന്‍ ഓഫിസറോ ജയില്‍ സൂപ്രണ്ടോ അപേക്ഷ പൂഴ്ത്തിവെച്ചാൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story