Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 6:29 PM IST Updated On
date_range 11 Jan 2018 6:29 PM ISTകോടികൾ മുടക്കിയ റോഡ് മൂന്നാംദിവസം പൊളിഞ്ഞു
text_fieldsbookmark_border
ചാരുംമൂട്: കോടികൾ മുടക്കി നിർമാണം നടന്നുവരുന്ന റോഡിലെ ടാറിങ് മൂന്നാംദിവസം പൊളിഞ്ഞു. ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നൂറനാട് പള്ളിമുക്ക് ആനയടി റോഡിലാണ് പണി പൂർത്തിയായ ഭാഗത്തെ ടാർ മൂന്നാംദിവസം പൊളിഞ്ഞത്. പൊതുമരാമത്തിെൻറ ഉടമസ്ഥതയിലുള്ള റോഡിെൻറ നിർമാണ ജോലികൾക്ക് മൂന്നുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആനയടി വെറ്ററിനറി ആശുപത്രി ജങ്ഷനിൽനിന്ന് വടക്കോട്ട് പള്ളിമുക്കിലേക്കാണ് ആദ്യം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, പഴയ ടാറിങ് നീക്കാതെ അതിന് മുകളിൽ ടാറിങ് നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇതുമൂലം പുതിയ ടാറിങ് ഇളകിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണിയിലുള്ള അപാകത ബോധ്യപ്പെട്ട നാട്ടുകാർ നിർമാണ പ്രവർത്തനം തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ ആർ. രാജേഷ് എം.എൽ.എ നാട്ടുകാരുമായി സംസാരിച്ചു. നിർമാണത്തിലുണ്ടായ പാകപ്പിഴ പരിഹരിക്കുമെന്നും മൂന്ന് ദിവസത്തിനകം റോഡിെൻറ നിർമാണപ്രവർത്തനം പൂർത്തിയാക്കുമെന്നും എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു. സർക്കാറിൽനിന്ന് കരാർ എടുത്തയാൾ മറ്റൊരു കരാറുകാരനെ നിർമാണപ്രവർത്തനങ്ങൾ ഏൽപിച്ചതാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. റോഡുപണിയുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇ.എസ്.ഐ ഡിസ്പെന്‍സറി നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ഉപരോധ സമരം മാന്നാര്‍: പഞ്ചായത്ത് 12ാം വാര്‍ഡില്‍ അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ ഡിസ്പെന്‍സറി നിര്‍ത്തലാക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തി. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ നടന്ന സമരത്തിനൊടുവില്‍ മാന്നാര്‍ ഡിസ്പെന്‍സറിയുടെ ചാര്‍ജ് വഹിക്കുന്ന അസിസ്റ്റൻറ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷേര്‍ലി ഫിലിപ്പുമായി നടന്ന ചര്‍ച്ചയില്‍ ഡിസ്െപന്‍സറി നിര്‍ത്തലാക്കാന്‍ നീക്കമില്ലെന്നും ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഒന്നും വന്നിട്ടിെല്ലന്നും സമരക്കാരെ അറിയിച്ചു. ഏഴുപേരുള്ള സ്ഥാപനം മാന്നാറില്‍ത്തന്നെ നിലനിര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. മണ്ഡലം പ്രസിഡൻറ് അജിത്ത് പഴവൂരിെൻറ നേതൃത്വത്തില്‍ നടന്ന ഉപരോധം ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. സതീഷ് ശാന്തിനിവാസ്, പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍, കെ. ബാലസുന്ദരപ്പണിക്കര്‍, വത്സല ബാലകൃഷ്ണന്‍, ചിത്ര എം. നായര്‍, ആർ. രതി, രാധാമണി ശശീന്ദ്രന്‍, കെ. മധു, അഹമ്മദ് നിസാര്‍, സാബു ട്രാവന്‍കൂര്‍, ഫിലിപ്, സോമന്‍ എന്നിവർ സംസാരിച്ചു. ഡിസ്പെന്‍സറി നിലനിര്‍ത്താൻ യോഗം വിളിക്കും -കൊടിക്കുന്നില്‍ സുരേഷ് എം.പി മാന്നാര്‍: മധ്യതിരുവിതാംകൂറിലെ ആദ്യ ഇ.എസ്.ഐ ഡിസ്പെന്‍സറി നിലനിര്‍ത്താനായി വൈകാതെതന്നെ ആർ.ഡി.ഡി ഉദ്യോഗസ്ഥര്‍, ഇ.എസ്.ഐ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കൾ, തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story