Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.കരുണാകരന്‍...

കെ.കരുണാകരന്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ മേളക്ക് നാളെ തുടക്കം

text_fields
bookmark_border
അങ്കമാലി: നെടുമ്പാശ്ശേരി കെ.കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആറാമത് കെ.കരുണാകരന്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ മേളക്ക് വെള്ളിയാഴ്ച നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുമെന്ന് രക്ഷാധികാരി അന്‍വർ സാദത്ത് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മേളയില്‍ കെ.എസ്.ഇ.ബി തിരുവനന്തപുരം, എസ്.എ.ടി മലപ്പുറം, ഏജീസ് തിരുവനന്തപുരം, സ്പിരിറ്റഡ് യൂത്ത് കണ്ണൂര്‍, സെന്‍ട്രല്‍ എക്സൈസ് കൊച്ചി, കേരള പൊലീസ് തിരുവനന്തപുരം എന്നീ ടീമുകളും കര്‍ണാടക ടീമായ യു.എസ്.എഫ്.സി ബാംഗ്ലൂരും തിമിഴ്നാട് ടീമായ സതേണ്‍ റെയിൽവേ ചെന്നൈയുമാണ് മാറ്റുരക്കുന്നത്. മേളയില്‍ മേഖലയിലെ എട്ട് സ്കൂള്‍ ടീമും ഏറ്റുമുട്ടുന്നുണ്ട്. 4000 പേര്‍ക്കുള്ള ഗാലറിയും 1000 പേര്‍ക്കുള്ള കസേരയുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദിവസവും രാത്രി ഏഴിനാണ് മത്സരം. നടന്‍ സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി എട്ടിന് കെ.എസ്.ഇ.ബി തിരുവനന്തപുരവും എസ്.എ.ടി മലപ്പുറവും ഏറ്റുമുട്ടും. 20നാണ് സമാപനം. മേളയുടെ പ്രചാരണാര്‍ഥം വ്യാഴാഴ്ച വൈകീട്ട് നാലിന് അത്താണിയില്‍ മേഖലയിലെ എട്ട് സ്കൂളിലെ ആയിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന വിളംബര ജാഥയുമുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ രക്ഷാധികാരി എം.എ. ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ പി.വൈ. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ പി.കെ. സുരേഷ്, സി.ആര്‍. ബിജു, എ.കെ. ധനേഷ്, പി.വി. ശ്യാമു, ജീമോന്‍ കയ്യാല, കെ.പി. വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story