Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 12:56 PM GMT Updated On
date_range 2018-01-11T18:26:59+05:30ക്ഷേത്രത്തിന് സമീപം തീപിടിത്തം
text_fieldsകൂത്താട്ടുകുളം: ഓണംകുന്ന്‍ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് തീപിടിത്തം. നിരവധി കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും ഉള്ളതിനാല്‍ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് തീ പടര്‍ന്ന്‍ പിടിച്ചത്. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളാണ് അധികവും ഇവിടെ നിര്‍ത്തിയിടാറുള്ളത്. എന്നാല്‍, സംഭവസമയം വാഹനങ്ങള്‍ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. തീ കണ്ട ഉടന്‍ സമീപവാസികള്‍ ഫയർ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി തീ അണക്കുകയായിരുന്നു. വേനല്‍ ചൂട് മൂലമാണ് തീ പടര്‍ന്നതെന്നാണ് നിഗമനം.
Next Story