Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ ഗുണ്ട സംഘം...

യുവാവിനെ ഗുണ്ട സംഘം മർദിച്ച്​ പണവും മൊബൈലു​ം കവർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: പട്ടികജാതിക്കാരനായ യുവാവിനെ കാറിലെത്തിയ ഗുണ്ട സംഘം മർദിച്ചവശനാക്കി പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. പേഴക്കാപ്പിള്ളി പായിപ്ര പാറ്റായിൽ വീട്ടിൽ ഗോപാലകൃഷ്ണ​െൻറ മകൻ ലാലുവിനെയാണ് (29) മർദിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ ടി.ബി റോഡിലായിരുന്നു ആക്രമണം. സിനിമ കാണാൻ രണ്ട് സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ എത്തിയപ്പോൾ ടി.ബി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽനിന്ന് ഇറങ്ങിയ സംഘമാണ് മർദിച്ചത്. പിടിച്ചുമാറ്റാനെത്തിയ സുഹൃത്തുക്കളെ അക്രമികൾ ഭീഷണിപ്പെടുത്തി അകറ്റി. നാട്ടുകാർ ഒത്തുകൂടിയപ്പോൾ ഗുണ്ട സംഘത്തിലെ ഒരുവിഭാഗം കാറിൽ കയറിപ്പോയി. കുതറി ഓടിയ ലാലു കൂട്ടുകാരുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. മറ്റൊരു കാറിൽ സംഘത്തിലെ ചിലർ പിന്തുടർന്നതായും ലാലു പറഞ്ഞു. അക്രമിസംഘത്തിൽ കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു. 4400 രൂപയും പുതിയ മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ലാലു മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story