Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 6:23 PM IST Updated On
date_range 11 Jan 2018 6:23 PM ISTമലയാളം കമ്പ്യൂട്ടിങ് പരിശീലനം; അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കാക്കനാട്: സര്‍ക്കാര്‍ ജീവനക്കാർക്ക് അഞ്ചുദിവസം മലയാളം കമ്പ്യൂട്ടിങ് (മലയാളം യൂനികോഡ് ടൈപ്പിങ്) പരിശീലനം നല്‍കാൻ മലയാളം യൂനികോഡ് ടൈപ്പിങ് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന മൊഡ്യൂള്‍, സ്ഥാപന അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം നല്‍കുന്നതിനുള്ള കുറഞ്ഞ നിരക്ക് എന്നിവ അപേക്ഷയോടൊപ്പം രേഖപ്പെടുത്തണം. സീല്‍ ചെയ്ത കവറിനുപുറത്ത് മലയാളം കമ്പ്യൂട്ടിങ് പരിശീലന ഏജന്‍സിക്കായുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷ നോഡല്‍ ഓഫിസര്‍, ഹുസൂര്‍ ശിരസ്തദാര്‍, മലയാളം കമ്പ്യൂട്ടിങ് പരിശീലന പദ്ധതി, കലക്ടറേറ്റ്, എറണാകുളം വിലാസത്തില്‍ ഇൗമാസം 15ന് വൈകീട്ട് അഞ്ചിനുമുമ്പ് ലഭിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സ് കാക്കനാട്: എല്‍.ബി.എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജി കളമശ്ശേരി മേഖല കേന്ദ്രത്തില്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (യോഗ്യത- ബി.കോം/പ്ലസ് ടു കോമേഴ്‌സ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പെടുന്ന വിദ്യാർഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോൺ: -0484 2551466, 0484 2541520. റിപ്പബ്ലിക് ദിനാഘോഷം; യോഗം ചേർന്നു കാക്കനാട്: റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പരേഡ് ഗ്രൗണ്ട് സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പന്തല്‍, മെഡിക്കല്‍ സംഘം, സി.സി ടി.വി സ്ഥാപിക്കല്‍, സുരക്ഷ ക്രമീകരണം, സീറ്റിങ് ക്രമീകരണം, പരേഡില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള ക്രമീകരണം എന്നിവ സംബന്ധിച്ച് അതത് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂളുകളുടെ പട്ടിക 16നുമുമ്പ് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. 22, 23 തീയതികളില്‍ ഉച്ചക്ക് 2.30ന് പരേഡ് റിഹേഴ്‌സല്‍ നടക്കും. 24ന് രാവിലെ 6.30ന് ഡ്രസ് റിഹേഴ്‌സലും നടക്കും. അസിസ്റ്റൻറ് കലക്ടര്‍ ഇൗശ പ്രിയ, എ.ഡി.എം എം.കെ. കബീര്‍, ഡെപ്യൂട്ടി കലക്ടര്‍ എം.പി. ജോസ്, കമാന്‍ഡൻറ് ഇ.കെ. ഉണ്ണികൃഷ്ണന്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story