Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:47 AM GMT Updated On
date_range 2018-01-09T11:17:59+05:30ലഹരിക്കെതിരെ പ്രചാരണം; ജില്ല കബഡി മത്സരം 12ന്
text_fieldsആലപ്പുഴ: ലഹരിവർജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണാർഥം സ്കൂൾ വിദ്യാർഥികൾക്കായി എക്സൈസ് വകുപ്പ് ജില്ലതല കബഡി മത്സരം സംഘടിപ്പിക്കുന്നു. ദേശീയ യുവജന ദിനമായ 12ന് രാവിലെ ഒമ്പതിന് എസ്.ഡി കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മത്സരം ഉദ്ഘാടനം ചെയ്യും. കലക്ടർ ടി.വി. അനുപമ മുഖ്യപ്രഭാഷണം നടത്തും. രാവിലെ എട്ടിന് സിവിൽ സ്റ്റേഷനിലെ ഗാന്ധിസ്മൃതിമണ്ഡപത്തിൽനിന്ന് എക്സൈസ് കോംപ്ലക്സിലേക്ക് ലഹരിവിരുദ്ധ വിളംബര ജാഥയുമുണ്ടാകും. അന്തിമ വോട്ടർ പട്ടിക 14ന് പ്രത്യേക പുതുക്കലിൽ തീർപ്പാക്കിയത് 12,367 അപേക്ഷ ആലപ്പുഴ: വോട്ടർപട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഇൗമാസം 14ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷക സുമന എൻ. മേനോൻ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. വോട്ടർ പട്ടിക പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് ഒക്ടോബർ 31 മുതൽ ഡിസംബർ 15 വരെ ജില്ലയിൽ 12,367 അപേക്ഷ ലഭിച്ചു. ഇതിൽ 10,219 എണ്ണം സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 2148 എണ്ണം നിരാകരിക്കപ്പെട്ടു. കലക്ടർ ടി.വി. അനുപമ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എസ്. മുരളീധരൻപിള്ള, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിയമസഭ മണ്ഡലം, മൊത്തം ലഭിച്ച അപേക്ഷ, സ്വീകരിച്ചവ, നിരാകരിച്ചവ എന്ന ക്രമത്തിൽ അരൂർ -1235, 1017, 218. ചേർത്തല -1282, 1019, 263. ആലപ്പുഴ -1245, 967, 278. അമ്പലപ്പുഴ -1650, 1446, 204. കുട്ടനാട് -1041, 897, 144. ഹരിപ്പാട് -1553, 1339, 214. കായംകുളം -1485, 1277, 208. മാവേലിക്കര -1602, 1239, 363. ചെങ്ങന്നൂർ -1274, 1018, 256. ധനമന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച് ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് അസോസിയേഷൻ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന സെക്രട്ടറി രാജേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ ജില്ല പ്രസിഡൻറ് സാദിത്ത്, കെ.പി. മനോഹരൻ, എൻ. വിജയൻ, എൻ.വി. പണിക്കർ, പി.എസ്. നായർ എന്നിവർ സംസാരിച്ചു. ഇൗമാസം 17ന് പെൻഷൻകാരും കുടുംബാംഗങ്ങളും ധനമന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ചും കഞ്ഞിവെപ്പ് സമരവും നടത്താൻ തീരുമാനിച്ചു. എറണാകുളം, കോട്ടയം, ഹരിപ്പാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
Next Story