Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:47 AM GMT Updated On
date_range 9 Jan 2018 5:47 AM GMTപെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം
text_fieldsbookmark_border
കൊച്ചി: പ്രായപൂർത്തിയാവാത്ത െപൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പറവൂർ ചേന്ദമംഗലം കിഴക്കുംപുറം സ്വദേശി ജിബിയെയാണ് (29) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ശിക്ഷിച്ചത്. 10,000 രൂപ പിഴ അടക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രതിയുടെ കാമുകിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. കാമുകിയുടെ വാടക വീട്ടിലെ സ്ഥിര സന്ദർശകനായിരുന്ന പ്രതി 2015 ഒക്ടോബറിലാണ് 14 വയസ്സുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായതോടെ സംഭവം അറിഞ്ഞ പിതാവ് പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മാതാവ് രണ്ടാം പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story