Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:14 AM IST Updated On
date_range 9 Jan 2018 11:14 AM ISTസ്വന്തം വിയർപ്പിൽ ചമയക്കൂെട്ടാരുക്കി ഗംഗ /പണക്കിലുക്കത്തിെൻറയല്ല, ഇത് അധ്വാനത്തിെൻറ മാതൃക
text_fieldsbookmark_border
തൃശൂർ: ''ഒന്നും ഉണ്ടാക്കിക്കൊടുത്തിട്ടില്ല, ഒരു തരി പൊന്നുപോലും. റിസോർട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ മുന്നിൽ കലാപരിപാടികൾ അവതരിപ്പിച്ച് കിട്ടുന്ന കാശുകൊണ്ട് ഇവളാണെെൻറ ബാധ്യത തീർക്കുന്നതും ചികിത്സക്ക് സഹായം നൽകുന്നതും'' -ഇത്രയും പറഞ്ഞപ്പോഴേക്കും കണിച്ചുകുളങ്ങര എസ്.എൻ ട്രസ്റ്റിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഗംഗ എസ്. കുമാറിെൻറ അച്ഛൻ സജികുമാറിെൻറ കണ്ണുകൾ നിറഞ്ഞു. അത് ദൈന്യതയുടെ കണ്ണീരാണോ മകളെ ഓർത്തുള്ള അഭിമാനത്തിെൻറയാണോ എന്ന് പറയവയ്യെങ്കിലും ഈ പ്ലസ് വൺ വിദ്യാർഥിനിയിൽ കുടുംബത്തിന് കുന്നോളം പ്രതീക്ഷയുണ്ട്. എല്ലാ മത്സരാർഥികളും കേരള സ്കൂൾ കലോത്സവത്തിനുള്ള അവസാനഘട്ട പരിശീലനത്തിൽ മുഴുകിയിരിക്കുമ്പോൾ ഗംഗ ചേർത്തല ബാക്ക് വാട്ടർ റിസോർട്ടിലെ വിനോദസഞ്ചാരികൾക്കായി ഒരുക്കിയ നൃത്തവേദിയിലായിരുന്നു. ഇവിടെനിന്ന് കിട്ടുന്ന പ്രതിഫലംകൂടി ചേർത്തു വേണം ഗംഗക്ക് തൃശൂരിലെ കേരളനടന വേദിയിലെത്താൻ. ശനിയാഴ്ച വൈകീട്ട് ഏഴരക്ക് നൃത്തം കഴിഞ്ഞ് വീട്ടിലെത്തിയ ഗംഗ ഞായറാഴ്ച പുലർച്ചെതന്നെ അച്ഛനും അമ്മക്കുമൊപ്പം തൃശൂരിലേക്ക് തിരിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കുടുംബത്തിന് തൃശൂരിലേക്ക് വരുമ്പോഴും താമസസൗകര്യത്തിലുള്ള അനിശ്ചിതത്വം മാറിയിരുന്നില്ല. കൈയിലുള്ള പണത്തിന് താമസിക്കാൻ മുറിയെടുത്താൽ ബാക്കി കാര്യങ്ങൾക്ക് പണം തികയുമോ എന്ന ആശങ്കയായിരുന്നു അച്ഛൻ സജികുമാറിന്. പ്രശ്നത്തിന് പരിഹാരം കണ്ടത് സജികുമാറിെൻറ സുഹൃത്ത് രാധാകൃഷ്ണനായിരുന്നു. തെൻറ മകൾ മത്സരിക്കാൻ വന്നപ്പോൾ എടുത്ത മുറിയിൽ രാധാകൃഷ്ണൻ ഇവർക്കുകൂടി അഭയം നൽകുകയായിരുന്നു. ജീവിതത്തിെൻറ താളം ചെറുതായൊന്ന് തെറ്റിയപ്പോൾ സംഗീതാധ്യാപകനായ സജികുമാർ ഓട്ടോഡ്രൈവറായി. ചേർത്തലയിലെ വാടക ഓട്ടോറിക്ഷയായ 'സ്നേഹിത'െൻറ ഡ്രൈവറാണ് സജികുമാർ. ബാധ്യത തീർക്കാൻ സ്വന്തം കിടപ്പാടം വരെ വിറ്റപ്പോൾ സജികുമാറിന് ആശ്രയമായത് ഭാര്യ ജയശ്രീയുടെ വീടായിരുന്നു. കൂടിയ പ്രമേഹം സജികുമാറിനെ കുറച്ചൊന്നുമല്ല വലക്കുന്നത്. അതിനുള്ള സഹായംകൂടിയാണ് ഗംഗ. ഈ മിടുക്കിയിലുള്ള പ്രതീക്ഷയിലാണ് ഈ അച്ഛനും അമ്മയും ജീവിക്കുന്നതുതന്നെ. ഗംഗയുടെ നേട്ടങ്ങൾക്കു പിന്നിൽ മലപോലെ ഉറച്ചുനിൽക്കുന്ന പരിശീലകനായ ആർ.എൽ.വി ഓംകാറിനെക്കുറിച്ച് പറയാതിരുന്നാൽ അതൊരു നന്ദികേടാവുമെന്ന് ഇവർക്ക് നല്ല നിശ്ചയമുണ്ട്. പ്രതിഫലം നോക്കാതെ കലയെ സ്നേഹിക്കുന്ന ഈ പരിശീലകനാണ് തെൻറ മകളുടെ നേട്ടങ്ങളുടെ പിന്നിലെന്ന് പറയാൻ മൂന്നു പേർക്കും അഭിമാനമേയുള്ളൂ. കേരളനടനവേദിയിൽ ഗംഗ അണിഞ്ഞ വസ്ത്രങ്ങൾ വരെ ഗുരുനാഥെൻറ മറ്റൊരു ശിഷ്യയിൽനിന്ന് കടംകൊണ്ടതായിരുന്നു. മകളെ ചെറുതുരുത്തി കലാമണ്ഡലത്തിൽ ചേർത്ത് തുടർപഠനം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. റിസോർട്ടിൽ ഒരു ദിവസം പരിപാടി അവതരിപ്പിച്ചാൽ 1000 രൂപയാണ് ഗംഗക്ക് പ്രതിഫലമായി കിട്ടുക. മാസം ശരാശരി അഞ്ചോ ആറോ പരിപാടികളാണ് ഉണ്ടാവാറുള്ളത്. സീസണിൽ അത് 15 വരെയാകാറുണ്ട്. മൂന്നാമത്തെ വർഷമാണ് ഗംഗ സംസ്ഥാന കലോത്സവവേദിയിൽ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡ് നേടിയായിരുന്നു ഗംഗയുടെ മടക്കം. േഫാേട്ടാ: 27_DIL/DIL--_7401, 7441
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story