Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:41 AM GMT Updated On
date_range 2018-01-09T11:11:59+05:30നെറ്റ്‌വർക്ക് തകരാർ; ഫെഡറൽ ബാങ്ക് ഇടപാടുകാർ വലഞ്ഞു
text_fieldsആലുവ: നെറ്റ്‌വർക്ക് തകരാർ ഫെഡറൽ ബാങ്ക് ഇടപാടുകാരെ വലച്ചു. തിങ്കളാഴ്ച ഉച്ചമുതൽ വൈകീട്ട് നാലുവരെയാണ് ഇടപാടുകൾ നിശ്ചലമായത്. രാവിലെ മുതൽ പലഭാഗത്തും ചെറിയ തോതിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഉച്ചയോടെ ആലുവ ഹെഡ് ഓഫിസിലെ നെറ്റ്‌വർക്ക് പൂർണമായും പ്രവർത്തന രഹിതമായി. ഇതോടെ ബാങ്കിലെ നെറ്റ്‌വർക്ക് അധിഷ്ഠിത പ്രവർത്തനങ്ങൾ താളം തെറ്റി. ഇടപാടുകാർക്ക് സ്വന്തം ബ്രാഞ്ചിലെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനുള്ള അവസരം മാത്രമാണ് ലഭിച്ചത്. പണം ട്രാൻസ്ഫർ ചെയ്യാനോ മറ്റോ കഴിഞ്ഞില്ല. ഇതോടെ ഇടപാടുകാർ ദുരിതത്തിലായി. ചില സ്‌ഥലങ്ങളിൽ ചെക്കുകൾ വാങ്ങി പിന്നീട് ട്രാൻസ്ഫർ ചെയ്തുനൽകി. ചില ബ്രാഞ്ചുകളിൽ ബാങ്കിങ് പ്രവർത്തന സമയം ദീർഘിപ്പിച്ച് നൽകിയതും ഇടപാടുകാർക്ക് ആശ്വാസമായി.
Next Story