Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:41 AM GMT Updated On
date_range 2018-01-09T11:11:59+05:30സേവ് ഫാക്ട് ആക്ഷൻ സമിതി രാപകൽ സമരം ഇന്ന്
text_fieldsകളമശേരി: ഫാക്ടിന് വാഗ്ദാനം ചെയ്ത പുനരുദ്ധാരണ പാക്കേജും വികസന പദ്ധതിക്കുള്ള അനുമതിയും ഭൂമി കൈമാറ്റത്തോടൊപ്പം വേണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷൻ സമിതി നേതൃത്വത്തിൽ 24 മണിക്കൂർ രാപകൽ സമരം നടത്തുന്നു. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന സമരത്തിൽ 200ലേറെ ഫാക്ട് ജീവനക്കാർ പങ്കെടുക്കും. ബുധനാഴ്ച രാവിലെ എട്ടിന് സമാപിക്കും. രാവിലെ 7.30ഒാടെ ഉദ്യോഗമണ്ഡൽ ഫാക്ട് ഗേറ്റിന് മുന്നിൽ നടത്തുന്ന വിശദീകരണ യോഗത്തിന് ശേഷം ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ തയാറാക്കിയ പന്തലിലേക്ക് സമര ഭടന്മാർ ജാഥയായി പോകും. രാപകൽ സമരം പ്രഫ. കെ.വി.തോമസ് എം.പി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു വൈസ് പ്രസിഡൻറ് കെ.എൻ. രവീന്ദ്രനാഥ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. യാത്രയയപ്പ് നൽകി കാക്കനാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്പടന്ന നഴ്‌സറി സ്‌കൂളില്‍ ആയയായി 16 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മറിയം വി.എന്‍. ബീവിക്ക് യാത്രയയപ്പ് നല്‍കി. യാത്രയപ്പ് സമ്മേളനം ജില്ല പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ല പട്ടികജാതി വികസന ഓഫിസില്‍ നടന്ന ചടങ്ങില്‍ അസി. ജില്ല പട്ടികജാതി വികസന ഓഫിസര്‍ കെ. സന്ധ്യ അധ്യക്ഷത വഹിച്ചു. ഫ്രഞ്ച് കലാകാരെൻറ സംഗീത പരിപാടി വ്യാഴാഴ്ച കൊച്ചി: ഫ്രാൻസിൽ നിന്നുള്ള യുവകലാകാരൻ ഹെലീൻ അവതരിപ്പിക്കുന്ന സംഗീത പരിപാടി വ്യാഴാഴ്ച വൈകീട്ട് 6.30ന് എറണാകുളം ചാവറ കൾചറൽ സെൻററിൽ നടക്കും. ഫ്രഞ്ച് എംബസിയുടെ സഹകരണത്തോടെ അലിയോൺസ് ഫ്രാൻകെസ് ട്രിവാൻഡ്രം, ചാവറ കൾചറൽ സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
Next Story