Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭയുടെ വാഹനം...

നഗരസഭയുടെ വാഹനം കണ്ടെത്താൻ കൗൺസിലർമാരുടെ യാത്ര

text_fields
bookmark_border
കൊച്ചി: നഗരസഭ കോടികൾ മുടക്കി വാങ്ങിയ വാഹനങ്ങളുടെ തൽസ്ഥിതി കണ്ടെത്താൻ എൽ.ഡി.എഫ് കൗൺസിലർമാർ യാത്ര സംഘടിപ്പിക്കുന്നു. ഒാടാത്ത വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം. കൊച്ചി കോർപറേഷ​െൻറ വാഹനം കണ്ടെത്താനുള്ള യാത്ര എന്ന തുടർച്ചയായ പ്രചാരണം 11ന് രാവിലെ 10.30ന് നഗരസഭ ഓഫിസിനുമുന്നിൽ മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, കൗൺസിലർമാരായ ഡോ. പൂർണിമ നാരായൺ, ജെമിനി, കെ.ജെ. ബേസിൽ, ജയന്തി പ്രേംനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story