Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 5:32 AM GMT Updated On
date_range 2018-01-08T11:02:57+05:30saudig4ഫലസ്തീന്‍ ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ തുടങ്ങി
text_fieldsഫലസ്തീന്‍ ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ തുടങ്ങി -വിജയസാധ്യത 70 ശതമാനം റിയാദ്: ഫലസ്തീന്‍ ഇരട്ടകളായ ഹനീന്‍, ഫറഹ് എന്നിവരുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ റിയാദിൽ ഞായറാഴ്ച രാവിലെ ആരംഭിച്ചു. നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് ശസ്ത്രക്രിയ. കുറഞ്ഞത് 15 മണിക്കൂര്‍ നീളും. സയാമീസ് ഇരട്ടകളുടെ വേർെപടുത്തല്‍ ശസ്ത്രക്രിയയില്‍ പേരുകേട്ട, മുന്‍ സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. 70 ശതമാനം വിജയസാധ്യതയാണ് വൈദ്യസംഘം മുന്‍കൂട്ടി കണ്ടിട്ടുള്ളത്. ഇരട്ടകളില്‍ ഒരാളായ ഹനീന്‍ പൂര്‍ണ അവയവങ്ങളുള്ള കുഞ്ഞാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ പരിശോധനക്ക് ശേഷം കഴിഞ്ഞാഴ്ച ചേര്‍ന്ന യോഗത്തില്‍ വൈദ്യസംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ ഫറഹിന് ജനതക വൈകല്യങ്ങളുണ്ട്. സ്വന്തമായി ഹൃദയവും ശ്വാസകോശവുമില്ലാത്തതാണ് ഫറഹിെൻറ മുഖ്യ പ്രശ്നം. ഫറഹിെൻറ തലച്ചോറിനും പൂര്‍ണ വളര്‍ച്ചയില്ല. അതിനാല്‍ ഹനീന്‍ എന്ന പൂര്‍ണാവസ്ഥയിലുള്ള കുഞ്ഞിെൻറ ജീവന്‍ നിലനിര്‍ത്താന്‍ ഫറഹിെൻറ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവന്നേക്കും. ഇക്കാര്യം കുഞ്ഞുങ്ങളോടൊപ്പം റിയാദിലെത്തിയ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യസംഘം തലവൻ വ്യക്തമാക്കി.
Next Story