Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവൈരാണിക്കുളത്ത്...

തിരുവൈരാണിക്കുളത്ത് മദ്യം വിറ്റയാൾ പിടിയില്‍

text_fields
bookmark_border
ആലുവ: തീര്‍ഥാടന കാലത്ത് തിരുവൈരാണിക്കുളം ക്ഷേത്ര പരിസരത്ത് മദ്യവില്‍പന നടത്തിയയാളെ ആലുവ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം ചൊവ്വര വെള്ളാരപ്പിള്ളി മാട്ടുമ്മല്‍ ഷാജിയെ (45) പിടികൂടിയത്. 11 കുപ്പി മദ്യവും 2000 രൂപയും മദ്യം കൊണ്ടുവന്ന ബൈക്കും പിടിച്ചെടുത്തു. പ്രിവൻറീവ് ഓഫിസര്‍ അബ്ദുള്‍ കരീം, പി.കെ. വിജയന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ തസിയ, നവാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story