Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട്​ വ്യവസായ...

കാക്കനാട്​ വ്യവസായ മേഖലയിൽ തീപിടിത്തം

text_fields
bookmark_border
കൊച്ചി: . എച്ച്.എൽ.എൽ ലൈഫ് കെയറിലാണ് ഞായറാഴ്ച രാത്രി 10ഒാടെ തീപിടിത്തമുണ്ടായത്. ഇവിടെയുള്ള നാല് ഒാവനുകളിൽ ഒന്ന് കത്തിനശിച്ചു. പുക ശ്വസിച്ചും മറ്റും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് ജീവനക്കാരെ കളമശ്ശേരി ഗവ. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. തൃക്കാക്കര ഫയർ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഒാഫിസർ ഹസൈനാരുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ചുറ്റുമുള്ള ഗ്ലാസ് ചേംബർ തകർത്താണ് അഗ്നിശമന സേന അകത്തുകടന്നത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഒരു ഒാവൻ.
Show Full Article
TAGS:LOCAL NEWS 
Next Story