Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലവേല;...

ബാലവേല; എട്ടുവയസ്സുകാരനെ മോചിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: ബാലവേലയിൽ ഏർപ്പെട്ടിരുന്ന എട്ട് വയസ്സുള്ള ബിഹാർ സ്വദേശിയെ ആലപ്പുഴ ശിശുസംരക്ഷണ യൂനിറ്റിലെ ചൈൽഡ് റെസ്ക്യൂ വിഭാഗം മോചിപ്പിച്ചു. ബാലവേല, ബാലഭിക്ഷാടനം എന്നിവക്കെതിരെ വനിത-ശിശു വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ 'ശരണബാല്യം' പദ്ധതി നടപ്പിലാക്കുന്നതി​െൻറ ഭാഗമായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും പൊലീസ്, തൊഴിൽ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെ ശിശുസംരക്ഷണ യൂനിറ്റ് നടത്തിയ പരിശോധനയിലാണ് ഹോട്ടൽ ജോലിയിൽ ഏർപ്പെട്ടിരുന്ന കുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടിയെ കോട്ടയത്തുള്ള ചിൽഡ്രൻസ് ഹോമിലാക്കി. കുട്ടിയെ അവകാശപ്പെട്ട് ഇതുവരെ ആരും എത്തിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story