Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:08 AM IST Updated On
date_range 7 Jan 2018 11:08 AM ISTമൂവാറ്റുപുഴ മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാർ പെരുവഴിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മാർക്കറ്റിലെ താൽക്കാലിക ഷെഡുകൾ പൊളിച്ചുനീക്കിയതോടെ വഴിയാധാരമായ പച്ചക്കറി കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടിയായില്ല. ആഴ്ചകൾക്കുമുമ്പാണ് നഗരസഭ പച്ചക്കറി മാർക്കറ്റിലെ സ്റ്റാളുകൾ പൊളിച്ചത്. എട്ടുവർഷം മുമ്പ് കാവുംങ്കര ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച പച്ചക്കറി മാർക്കറ്റാണ് കീച്ചേരിപടി - റോട്ടറി റോഡ് ബൈപാസിലെ അറവുശാലക്ക് സമീപത്തേക്ക് മാറ്റിയത്. ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞ വാടകക്ക് മാർക്കറ്റ് സ്റ്റാളുകൾ നിർമിച്ച് നൽകുമെന്ന് അറിയിച്ച ് ഇവിടെ പണിത താൽക്കാലിക സ്റ്റാളുകളിലേക്ക് അമ്പതോളം കച്ചവടക്കാരെ മാറ്റുകയായിരുന്നു. എന്നാൽ, ധാരണക്ക് വിരുദ്ധമായി 20 മുറികളുള്ള മാർക്കറ്റ് സമുച്ചയം നിർമിച്ച് അമിതവാടക ആവശ്യപ്പെട്ടതോടെ ചെറുകിട കച്ചവടക്കാർ വെട്ടിലായി. മുറികൾ എടുക്കാൻ കച്ചവടക്കാർ തയാറാകാതെ വന്നതോടെ താൽക്കാലിക ഷെഡുകൾ പൊളിച്ചു നീക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭ രംഗത്തുവന്നു. ഇതോടെസാമ്പത്തിക ശേഷിയുള്ളവർ മുൻകൂർതുക നൽകി മുറികൾ സ്വന്തമാക്കി. ബാക്കി മുപ്പതോളം കച്ചവടക്കാർ താൽക്കാലിക ഷെഡിൽ കച്ചവടം തുടരുന്നതിനിടെയാണ് പൊളിച്ചുനീക്കിയത്. ഇതിനിടെ സ്റ്റാളുകൾ നിർമിക്കിെല്ലന്ന നിലപാടാണ് നഗരസഭക്കെന്ന് വ്യാപാരികൾ പറയുന്നു. ചിത്രം മൂവാറ്റുപുഴ പച്ചക്കറി മാർക്കറ്റ്. ഫയൽ നെയിം Market '
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story