Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫസല്‍ തങ്ങള്‍ ചേലാടിന് ...

ഫസല്‍ തങ്ങള്‍ ചേലാടിന് യാത്രാമൊഴി

text_fields
bookmark_border
മണ്ണഞ്ചേരി: കാൽനൂറ്റാണ്ട് മണ്ണഞ്ചേരിയുടെ ആത്മീയ നേതൃസ്ഥാനത്തുണ്ടായിരുന്ന പി.യു. ഫസല്‍ തങ്ങള്‍ ചേലാടിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മണ്ണഞ്ചേരി കിഴക്കേ മഹല്ല് പ്രസിഡൻറായിരുന്ന തങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരിച്ചത്. വിവരമറിഞ്ഞതുമുതല്‍ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക് ശനിയാഴ്ച രാവിലെ 11ന് ഖബറടക്കം വരെ തുടര്‍ന്നു. വീടിന് സമീപത്തെ കിഴക്കേ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിദേശത്തുള്ള ചെറുമകന്‍ ബദവി തങ്ങള്‍ എത്തിയശേഷമായിരുന്നു ഖബറടക്കം. മയ്യിത്ത് നമസ്‌കാരത്തിന് മക്കളായ ഇമ്പിച്ചിക്കോയ തങ്ങള്‍, ജഅ്ഫര്‍ കോയ തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, ഹുസൈന്‍ കോയ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തങ്ങളോടുള്ള ആദരസൂചകമായി മണ്ണഞ്ചേരി കിഴക്ക്, പടിഞ്ഞാറ്, പൊന്നാട് മഹല്ലുകളിലെ മദ്‌റസകൾക്ക് അവധി നൽകി. മണ്ണഞ്ചേരിയിലെ കടകൾ രാവിലെ തുറന്നില്ല. മന്ത്രി ടി.എം. തോമസ് ഐസക്, കെ.സി. വേണുഗോപാൽ എം.പി, എ.എം. ആരിഫ് എം.എൽ.എ, കെ.ടി. മാത്യു, ദാരിമി ആട്ടീരി, കെ.എസ്‌.കെ. തങ്ങൾ മലപ്പുറം, എ.എ. ഷുക്കൂർ, ഷേഖ് പി. ഹാരിസ്, എ. പൂക്കുഞ്ഞ്, കമാൽ എം. മാക്കിയിൽ തുടങ്ങിയവർ വീട്ടിൽ എത്തി. അനുശോചന യോഗത്തില്‍ മഹല്ല് വൈസ് പ്രസിഡൻറ് എം.എ. അബൂബക്കര്‍ കുഞ്ഞാശാന്‍ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ തങ്ങൾ പ്രാർഥനയും എ.എം. മീരാൻ ബാഖവി മുഖ്യപ്രഭാഷണവും നടത്തി. ഹാമിദ് ബാഫഖി തങ്ങൾ, ഹാഷിം തങ്ങൾ, ഷറഫുദ്ദീൻ തങ്ങൾ, പൂക്കുഞ്ഞിക്കോയ തങ്ങൾ, നാസർ തങ്ങൾ, ഉസ്മാൻ സഖാഫി, മുഹമ്മദ് ഹനീഫ ബാഖവി, കെ.വി. മേഘനാഥൻ, എ.എം. നസീർ, പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി, ഡോ. സിറാബുദ്ദീൻ, ഡോ. അബ്ദുൽ ഖാദർ നൈന, കുന്നപ്പള്ളി മജീദ്, മുഹമ്മദുകുഞ്ഞ് നികർത്തിൽ, ടി. ഷാജിമോൻ, ഉസ്മാൻ ഫൈസി, മുസ്ലിഹ് ബാഖവി, മുഹമ്മദ് ഹനീഫ ബാഖവി, സി.സി. നിസാർ, അബ്ദുൽ മജീദ്, ഇഖ്ബാൽ നാലുതറ, സിറാജ് കമ്പിയകം, ഷൗക്കത്ത്, സുനീർ രാജ, ബി. അൻസിൽ, അജ്മൽ, ആർ. നവാസ്, ബി. അനസ്, നാസർ, ടി.എ. അഷ്‌റഫ് കുഞ്ഞാശാൻ, കെ.പി. നാസർ തുടങ്ങിയവർ പങ്കെടുത്തു. ചേർത്തയിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു ചേർത്തല: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ നാല് റസ്റ്റാറൻറുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. പിഴ ചുമത്തുകയും ചെയ്തതായി ചേർത്തല നഗരസഭ സെക്രട്ടറി അറിയിച്ചു. കൂടാതെ, പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പ്രിയം ഹോട്ടൽ, പ്രഭാമണി, ഇടുക്കി, ഗാന്ധി റസ്റ്റാറൻറുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ആരോഗ്യവിഭാഗം സൂപ്പർവൈസർ സി.എസ്. ബാബുരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എൻ. ദീപ്തി, ഒ. സലിൻ, ഓഫിസ് അറ്റൻഡൻഡർ കെ. ഹസിം എന്നിവർ നേതൃത്വം നൽകി. കലക്ടറേറ്റ് ധര്‍ണ 11ന് ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കള്ളുവ്യവസായ തൊഴിലാളികള്‍ 11ന് ധര്‍ണ നടത്തും. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തി​െൻറ ഭാഗമായി ജില്ല ചെത്ത് മദ്യവ്യവസായ തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റി (എ.ഐ.ടി.യു.സി) കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഡി.പി. മധു അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story