Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തല^തണ്ണീര്‍മുക്കം ...

ചേർത്തല^തണ്ണീര്‍മുക്കം റോഡില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

text_fields
bookmark_border
ചേർത്തല-തണ്ണീര്‍മുക്കം റോഡില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ചേര്‍ത്തല: പുനർനിർമാണം പുരോഗമിക്കുന്ന ചേർത്തല-തണ്ണീര്‍മുക്കം റോഡ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ജി. സുധാകര​െൻറ നിർദേശ പ്രകാരമായിരുന്നു പരിശോധന. എക്‌സി. എൻജിനീയര്‍ വി. വിനു, അസി. എക്‌സി. എൻജിനീയര്‍ രാജശ്രീ, അസി. എൻജിനീയര്‍ ഷാനജ തുടങ്ങിയവരാണ് ശനിയാഴ്ച രാവിലെ പരിശോധനക്ക് എത്തിയത്. ആറ് കിലോമീറ്ററില്‍ താഴെ നീളം വരുന്ന റോഡിന് അഞ്ചര മുതല്‍ എട്ടര വരെ പരമാവധി വീതി കൂട്ടി നിര്‍മിക്കാന്‍ കരാറുകാരന് നിർദേശം നല്‍കി. ബസ് വേ വരുന്ന കാളികുളം, വാരനാട് ജങ്ഷന്‍, പഞ്ചായത്ത് കവല എന്നിവിടങ്ങളിലെ ടെലിഫോണ്‍-വൈദ്യുതി പോസ്റ്റുകളും പാഴ് വൃക്ഷങ്ങളും നീക്കാനും കാളികുളം ജങ്ഷന് സമീപം അപകടകരമായി നില്‍ക്കുന്ന കോണ്‍ക്രീറ്റ് (റിലയന്‍സ് മാന്‍ ഹോള്‍) നീക്കാനും റോഡ് വശങ്ങളിലെ കാടുകള്‍ വെട്ടി കുഴികള്‍ നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും കരാറുകാരന് നിർദേശം നല്‍കി. കട്ടച്ചിറ പാലം മുതല്‍ കിഴക്കോട്ട് ഒരു കിലോമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് നിർമിക്കാനും റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കി നിര്‍മാണം നടത്താനുമാണ് തീരുമാനം. വെള്ളക്കെട്ട് നീക്കുന്നതിന് കാന, കലുങ്കുകളുടെ പുനര്‍ നിർമാണവും പരാതി ഉണ്ടായതി​െൻറ അടിസ്ഥാനത്തില്‍ ഇറക്കിയ മെറ്റലുകള്‍ ക്വാളിറ്റി കണ്‍ട്രോളിന് സാമ്പിള്‍ കൊടുക്കാനും തീരുമാനമായി. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ, ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അരൂക്കുറ്റിയിൽ ഖരമാലിന്യ ശേഖരണത്തിന് തുടക്കം വടുതല: അരൂക്കുറ്റി പഞ്ചായത്തിൽ നടപ്പാക്കുന്ന 'ക്ലീൻ അരൂക്കുറ്റി -ഗ്രീൻ അരൂക്കുറ്റി' കാമ്പയി​െൻറ ഭാഗമായി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കാനുമായി രൂപവത്കരിച്ച ഗ്രീൻ ടെക്നീഷ്യരുടെ പ്രവർത്തനോദ്ഘാടനം നടന്നു. പഞ്ചായത്തിലെ 13 വാർഡുകളിലെയും വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും നാമമാത്ര ഫീസ് ഈടാക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന െഷ്രഡിങ് യൂനിറ്റിന് കൈമാറും. 13 ഗ്രീൻ ടെക്നീഷ്യർക്ക് പ്രത്യേക പരിശീലനം നൽകിയാണ് പ്രവർത്തനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി അംഗം പി. ശശിധരൻ നായർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. രാജൻ, അംഗങ്ങളായ പി.എസ്. ബാബു, ബി. വിനോദ്, ബിനിത പ്രമോദ്, കെ.പി. കബീർ, യാസ്മിൻ, പി.എം. അഹമ്മദ്കുട്ടി, മുംതാസ് സുബൈർ, സെക്രട്ടറി എം. വസന്തകുമാരി എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പ് നീർക്കുന്നം: നീർക്കുന്നം സൗഹൃദ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അഫ്സത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ.കെ. കുട്ടൻ ശാന്തി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, അസോസിയേഷൻ സെക്രട്ടറി രാധാകൃഷ്ണൻ നായർ, ആർ. സനൽകുമാർ, മുഹമ്മദ് കോയ, ശോഭ ഗോപിനാഥ്, ഡോ. മനോജ്, ഡോ. അർജുൻ മോഹൻ, ഡോ. ധന്യ, ഡോ. ശ്രീക്കുട്ടി, ഡോ. ഫാത്തിമ തസ്നിം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story