Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൂനിയർ അധ്യാപകരോടുള്ള...

ജൂനിയർ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം ^എച്ച്.എസ്.എസ്.ടി.എ

text_fields
bookmark_border
ജൂനിയർ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം -എച്ച്.എസ്.എസ്.ടി.എ കൊച്ചി: യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരുള്ളപ്പോൾ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരായി പ്രമോട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 12 വർഷത്തിലേറെ സർവിസുള്ള 1300ത്തോളം അധ്യാപകർ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യരായുണ്ട്. അഞ്ച് വർഷം പൂർത്തിയായ ജൂനിയർ അധ്യാപകരെ സീനിയറായി പ്രമോട്ട് ചെയ്യണം. ജൂനിയർ അധ്യാപകർക്ക് അർഹമായ പ്രമോഷൻ നൽകുന്നില്ല. ഹയർ സെക്കൻഡറി മേലധികാരിയായ പ്രിൻസിപ്പൽമാർക്ക് ക്ലർക്ക്, പ്യൂൺ എന്നിവരെ അനുവദിച്ചിട്ടില്ല. ഇത് കടുത്ത അവഗണനയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എച്ച്.എസ്.എസ്.ടി.എ ജില്ല പ്രസിഡൻറ് ലൗലി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാബുജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം.വി. അഭിലാഷ്, ജില്ല സെക്രട്ടറി സാജൻ ജെ. മേനോൻ, ഡോ. അരുൺകുമാർ, ബാലഗംഗാധരൻ, പീയാമ്മ, എൻ.വി. ഷേർളിക്കുഞ്ഞ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story