Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോശ്രീയോജനയുടെ ഉപകരണ...

വയോശ്രീയോജനയുടെ ഉപകരണ വിതരണ ക്യാമ്പ് ഒമ്പതിന്

text_fields
bookmark_border
കാക്കനാട്: കേന്ദ്രസര്‍ക്കാറി​െൻറ രാഷ്്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ് ഒമ്പതിന് രാവിലെ 11.30ന് തൃക്കാക്കാര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍ മുഖ്യാതിഥിയാകും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും. 60 വയസ്സിന് മുകളിലുള്ള ബി.പി.എല്‍ വിഭാഗത്തില്‍പെട്ട മുതിര്‍ന്ന പൗരന്മാരെയാണ് പദ്ധതിക്ക് പരിഗണിച്ചത്. തൃക്കാക്കര, അങ്കമാലി മുനിസിപ്പാലിറ്റികളിലും പള്ളുരുത്തി, മൂവാറ്റുപുഴ തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളിലും പള്ളിപ്പുറം, രായമംഗലം പഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച വിവിധ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്നാണ് അര്‍ഹരായ 720ഓളംപേരെ െതരഞ്ഞെടുത്തത്. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കും. ജില്ല സാമൂഹികനീതി വകുപ്പി​െൻറ കത്ത് മുഖേനയും അറിയിപ്പ് ലഭിക്കും. അർഹരായവർ കത്തുമായി വരണമെന്ന് ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസര്‍ പ്രീതി വില്‍സണ്‍ അറിയിച്ചു. കത്ത് ലഭിക്കാത്ത െതരഞ്ഞെടുക്കപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story