Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 5:38 AM GMT Updated On
date_range 2018-01-07T11:08:59+05:30കെ.എൽ.എഫ് വെളിച്ചെണ്ണക്കെതിരെ പ്രചാരണം: രണ്ടുപേർക്കെതിരെ കേസ്
text_fieldsകൊച്ചി: കെ.എൽ.എഫ് നിര്‍മല്‍ വെളിച്ചെണ്ണക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് ഗള്‍ഫിലുള്ള രണ്ട് മലയാളികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കണ്ടെത്തി. കെ.എൽ.എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് ആലുവ ഇടയപ്പുറം ചാവര്‍കാട് പെരുമ്പിള്ളി സി.എ. അന്‍സാരി, തൃശൂര്‍ കുണ്ടലിയൂര്‍ പടമാട്ടുമ്മല്‍ ഷിജു ചന്ദ്രബോസ് എന്നിവര്‍ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് കര്‍ശന പരിശോധന നിലവിലുള്ള യു.എ.ഇയില്‍നിന്ന് വാങ്ങിയ കെ.എൽ.എഫ് വെളിച്ചെണ്ണയില്‍ പാരഫിന്‍ മെഴുക് കലര്‍ന്നിട്ടുണ്ടെന്ന് വ്യാജ വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചെന്നാണ് കേസ്. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് താഴുമ്പോള്‍ വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ ചെറിയ ഗോളങ്ങളായി താഴേക്ക് അടിയുന്നതിനെയാണ് പാരഫിന്‍ വാക്‌സ് എന്ന് പ്രചരിപ്പിച്ചതെന്ന് കെ.എൽ.എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. എതിര്‍കക്ഷികളോട് ജനുവരി 16ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.
Next Story