Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:08 AM IST Updated On
date_range 7 Jan 2018 11:08 AM ISTരാജഗിരിയിൽ 'ദ്യുതി ^2018' സമാപിച്ചു
text_fieldsbookmark_border
രാജഗിരിയിൽ 'ദ്യുതി -2018' സമാപിച്ചു കാക്കനാട്: 'സാമൂഹിക പ്രവർത്തന വിദ്യാഭ്യാസം, ആധുനിക കാഴ്ചപ്പാടുകളിലൂടെ' വിഷയത്തിൽ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച ദേശീയ സമ്മേളനം 'ദ്യുതി-2018' സമാപിച്ചു. സമ്മേളനത്തിൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഫാ. ജോസ് അലക്സ് പുരസ്കാരത്തിന് പീരുമേട് െഡവലപ്മെൻറ് സൊസൈറ്റി ഡയറക്ടർ ഫാ. ഹബ്ബി മാത്യു അർഹനായി. കാക്കനാട് സമാപന സമ്മേളനത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡയറക്ടർ ഡോ. ആർ.ആർ. സിങ് പുരസ്കാരം കൈമാറി. െപ്രാവിൻഷ്യാൾ മാനേജർ ഫാ. ജോസ് കുര്യേടത്ത് അധ്യക്ഷത വഹിച്ചു. രാജഗിരി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. മാത്യു വട്ടത്തറ, രാജഗിരി കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, േപ്രാഗ്രാം കൺവീനർ ഡോ. കെ.ആർ. അനീഷ് എന്നിവർ സംസാരിച്ചു. രണ്ടുദിവസത്തെ സമ്മേളനത്തിൽ 150ഓളംപേർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ മുഖ്യാതിഥിയായി. ഡോ. ജോസഫ് ഐ. ഇഞ്ചോടി അധ്യക്ഷത വഹിച്ചു. 'യൂനിവേഴ്സിറ്റി തേഡ് ജനറേഷൻ' പാഠ്യപദ്ധതിയിൽ പങ്കെടുത്ത് ആധുനിക സാങ്കേതിക വിദ്യയിൽ വിദ്യാഭ്യാസം കൈവരിച്ച വയോജനങ്ങൾക്ക് ആശ സനിൽ സർട്ടിഫിക്കറ്റുകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story