Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:08 AM IST Updated On
date_range 7 Jan 2018 11:08 AM ISTസി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് ജില്ല സമ്മേളനം
text_fieldsbookmark_border
മട്ടാഞ്ചേരി: സി.പി.ഐ (എം.എൽ ) റെഡ് ഫ്ലാഗ് ജില്ല സമ്മേളനത്തിന് തോപ്പുംപടിയിൽ തുടക്കമായി. തോപ്പുംപടി ജങ്ഷനിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. ആഗോളവത്കരണത്തിനും വർഗീയതക്കുമെതിരെ ഇടതുപക്ഷ ഐക്യം ശക്തമാക്കണം. രാജ്യത്തിെൻറ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറലിസത്തെയും സാമ്പത്തിക പരമാധികാരത്തെയും നരേന്ദ്ര മോദി സർക്കാർ അടിയറവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ചാൾസ് ജോർജ് അധ്യക്ഷത വഹിച്ചു. ടി.ബി. മിനി, എൻ.എ ജെയ്ൻ, എം.കെ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. എറണാകുളം ജെട്ടിയിൽനിന്ന് കൊടിമര ജാഥയും പള്ളുരുത്തിയിൽനിന്ന് പതാക ജാഥയും തോപ്പുംപടിയിൽ എത്തിച്ചേർന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story