Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയവന മണ്ഡലം...

ആയവന മണ്ഡലം നേതൃസമ്മേളനം

text_fields
bookmark_border
മൂവാറ്റുപുഴ: കേരള കോൺഗ്രസ്‌ (ജേക്കബ്‌) ജില്ല പ്രസിഡൻറ് വിൻസൻറ് ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡൻറ് ഷാജി നീരോലിക്കൽ അധ്യക്ഷത വഹിച്ചു. പി.എൻ. കുട്ടപ്പൻപിള്ള, കെ.എൽ. ജോസഫ്‌, ഏനാനല്ലൂർ സർവിസ്‌ സഹകരണബാങ്ക്‌ വൈസ്‌ പ്രസിഡൻറ് ജോളി ഉലഹന്നാൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് ഗ്രേസി സണ്ണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ജാൻസി ജോർജ്‌, വി.എച്ച്‌. കാസിം എന്നിവർ സംസാരിച്ചു. ആയവന--കാരിമറ്റം റോഡിലെ അപകടാവസ്ഥയിലായ സർപ്പക്കൽ പാലം ഉടൻ പുനർനിർമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കാൻ അധികൃതർ തയാറായില്ല. നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി. സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്ക് മൂന്നിന്‌ പ്രതിനിധി സമ്മേളനം ചെയർമാൻ ജോണി നെല്ലൂർ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷ ഡെയ്‌സി ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തും. െവെകീട്ട് പൊതുസമ്മേളനം അനൂപ്‌ ജേക്കബ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story