Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 5:35 AM GMT Updated On
date_range 7 Jan 2018 5:35 AM GMTബോണക്കാട് കുരിശുമല: ചർച്ചയിലൂടെ പരിഹാരം കാണണം ^കെ.വി. തോമസ്
text_fieldsbookmark_border
ബോണക്കാട് കുരിശുമല: ചർച്ചയിലൂടെ പരിഹാരം കാണണം -കെ.വി. തോമസ് കൊച്ചി: ബോണക്കാട് കുരിശുമല വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി അഭിപ്രായപ്പെട്ടു. വിശ്വാസകാര്യങ്ങൾ ബലപ്രയോഗത്തിലൂടെയും നിയമയുദ്ധത്തിലൂടെയും പരിഹരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കുരിശുഭൂമിയിലേക്ക് യാത്ര ചെയ്ത വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയത് മതേതര സർക്കാറിന് ചേർന്നതല്ല. 90 വർഷത്തിലധികമായി ൈക്രസ്തവ വിശ്വാസികൾ കുരിശുമലയിലേക്ക് പ്രാർഥനയുമായി എത്തുന്നുണ്ട്. ഇത് തടയുന്നത് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണ്. കുരിശുമലയാത്ര സംബന്ധിച്ച ഉമ്മൻ ചാണ്ടി സർക്കാറിെൻറ നിലപാട് തുടരണമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story