Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:05 AM IST Updated On
date_range 7 Jan 2018 11:05 AM ISTമാലിന്യങ്ങൾ കിടക്കുന്ന സ്ഥലം നഗരസഭയെ അറിയിക്കാൻ മൊബൈൽ ആപ്
text_fieldsbookmark_border
പറവൂർ: മാലിന്യം കിടക്കുന്ന സ്ഥലങ്ങൾ നഗരസഭാധികൃതരെ അറിയിക്കാൻ മൊബൈൽ ആപ് ഒരുങ്ങുന്നു. കേന്ദ്ര സർക്കാറിന്റെ 'സ്വച്ഛത ആപ്' ആണു പ്രാവർത്തികമാക്കുന്നത്. മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യുന്നവർക്കു നഗരത്തിലെ മാലിന്യക്കൂമ്പാരത്തിെൻറ ചിത്രമെടുത്ത് ആപ് വഴി നഗരസഭയെ വിവരമറിയിക്കാം. മൂന്നു ദിവസത്തിനുള്ളിൽ അതു വൃത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. അടുത്ത ആഴ്ചയോടെ ഇതു പ്രവർത്തനം ആരംഭിക്കും. ശുചിത്വ പദ്ധതികളുടെ ഭാഗമായി മുനിസിപ്പൽ പാർക്കിലും മാർക്കറ്റിലും ശുചിമുറികൾ നിർമിക്കുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു. 'സ്വച്ഛ് സർവേക്ഷൻ - 2018': വിദഗ്ധസംഘം എട്ടിന് പറവൂരിലെത്തും പറവൂർ: ഇന്ത്യയിലെ വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ െതരഞ്ഞെടുക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷൻ നടത്തുന്ന 'സ്വച്ഛ് സർവേക്ഷൻ - 2018'െൻറ ഭാഗമായി വിദഗ്ധസംഘം എട്ടിന് പറവൂരിലെത്തും. നഗരസഭയുടെ ശുചിത്വപ്രവർത്തനങ്ങൾ വിലയിരുത്തും. മാതൃക നഗരസഭയായി െതരഞ്ഞെടുത്തതിനാൽ സംഘം ജില്ലയിൽ ആദ്യമെത്തുന്നത് പറവൂരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story