Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 11:15 AM IST Updated On
date_range 6 Jan 2018 11:15 AM ISTആലപ്പുഴ ജില്ല സമ്മേളനത്തിന് ആവേശം പകരാൻ വി.എസ്
text_fieldsbookmark_border
കായംകുളം: അണികൾക്ക് ആവേശം പകരാൻ സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തിന് വി.എസ്. അച്യുതാനന്ദൻ എത്തുന്നു. കായംകുളത്ത് 13,14,15 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ മുഴുവൻ സമയവും വി.എസിെൻറ സാന്നിധ്യം സംഘാടകർ ഉറപ്പ് വരുത്തി. സമ്മേളന ഭാഗമായി നടക്കുന്ന രണ്ടു സെമിനാറുകളുടെ ഉദ്ഘാടകനും അദ്ദേഹമാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല സമ്മേളനങ്ങളിൽ വി.എസ് വിഭാഗത്തെ വെട്ടിനിരത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സ്വന്തം തട്ടകമായ ആലപ്പുഴയിൽ അദ്ദേഹം സജീവമാകുന്നത്. ആദ്യം തയാറാക്കിയ കാര്യപരിപാടിയിൽ വി.എസിനെ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടു വർഷം മുമ്പ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽനിന്ന് വി.എസ് ഇറങ്ങിപ്പോയത് സ്വന്തം പക്ഷത്തിെൻറ കരുത്ത് ചോർത്തിയിരുന്നു. വി.എസിനൊപ്പം നിന്നവരെ ഒതുക്കുന്നതിനും ഇത് കാരണമായി. വി.എസിനൊപ്പം നിലകൊണ്ടവരെ തഴയുന്ന സമീപനമാണ് പൊതുവെ കഴിഞ്ഞ സമ്മേളനങ്ങളിലുണ്ടായത്. വി.എസിെൻറ വരവോടെ ഇത്തരം അസംതൃപ്തി പരിഹരിക്കാനാകുമെന്ന് കണക്കുകൂട്ടലിലാണ് നേതൃത്വം . വി.എസിനെ മാറ്റിനിർത്തുന്നത് ഏരിയ സമ്മേളനങ്ങളിൽ ചർച്ചയായതോടെയാണ് പുനരാലോചനക്ക് നേതൃത്വം തയാറായത്. പ്രതിനിധി-പൊതുസമ്മേളനങ്ങളിൽ വി.എസിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിന് ഒരുങ്ങുകയായിരുന്നു. ആദ്യ ഷെഡ്യൂളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥാനമുണ്ടായിരുന്നില്ല. പിന്നീട് പ്രതിനിധി സമ്മേളനം കോടിയേരിയും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുന്ന തരത്തിൽ ക്രമീകരിക്കുകയായിരുന്നു. 13ന് നഗരത്തിൽ ''മതേതരത്വം'' വിഷയത്തിലുള്ള സെമിനാറും വി.എസ് ഉദ്ഘാടനം ചെയ്യും. എട്ടിന് ദേവികുളങ്ങരയിൽ നടക്കുന്ന 'നേവാത്ഥാന മൂല്യങ്ങളും വർത്തമാനകാല കേരളവും' സെമിനാറിലും വി.എസ് പെങ്കടുക്കുന്നുണ്ട്. ഒൗദ്യോഗിക പക്ഷത്തുണ്ടായ വിള്ളൽ സമ്മേളനത്തിൽ ചൂടേറിയ ചർച്ചക്ക് കാരണമാകുമെന്നാണ് സൂചന. ജില്ലയിൽ പാർട്ടിയെ നയിക്കുന്ന ജി. സുധാകരെൻറ തട്ടകമായ ചാരുംമൂട്ടിലാണ് കാര്യമായ പ്രശ്നങ്ങളുണ്ടായത്. ചാരുംമൂട്ടിൽ മുൻനിര നേതാക്കളെ ഒഴിവാക്കി താൽക്കാലിക കമ്മിറ്റി എടുക്കേണ്ടിവന്ന ഘട്ടത്തിലേക്ക് വിഭാഗീയത എത്തിയതിൽ സംസ്ഥാന നേതൃത്വത്തിനും അസംതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story