Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:45 AM GMT Updated On
date_range 2018-01-06T11:15:00+05:30ജലജ കൊലക്കേസ്; പ്രതിയെ ഗുരുവായൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsഹരിപ്പാട്: മുട്ടം ഭാരതിയിൽ ജലജ സുരനെ (47) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സജിത്തിനെ (36) ഗുരുവായൂരിലെ ലോഡ്ജിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സംഭവത്തിനുശേഷം ഗുരുവായൂരിൽ ലോഡ്ജിൽ താമസിച്ചുവെന്ന പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിെൻറ പ്രത്യേക അന്വേഷണസംഘം അവിടെ കൊണ്ടുപോയി തെളിവെടുത്തത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ആദ്യം ജലജ സുരൻ കൊലചെയ്യപ്പെട്ട അവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം കൊലചെയ്യാൻ ഉപയോഗിച്ച നിലവിളക്ക്, ജലജയുടെ മൊബൈൽഫോൺ, പ്രതി ധരിച്ചിരുന്ന ഷർട്ട് എന്നിവ പല്ലന ഭാഗത്തെ കടലിൽ ഉപേക്ഷിച്ചെന്നും പിന്നീട് തോട്ടപ്പള്ളി ഫിഷിങ് ഹാർബറിെൻറ ഭാഗത്തെ കടലിൽ കളഞ്ഞുവെന്നും ഇയാൾ മൊഴി നൽകിയിരുന്നു. ഇതിെൻറ വെളിച്ചത്തിൽ ഫിഷിങ് ഹാർബർ ഭാഗത്ത് പ്രതിയെ കൊണ്ടുപോയിരുന്നു. കടലിൽ മുങ്ങി തിരച്ചിൽ നടത്തിയെങ്കിലും തൊണ്ടി സാധനങ്ങളൊന്നും കണ്ടെത്താനായില്ല. കോളിളക്കം സൃഷ്ടിച്ച കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. സജിത്ത് ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്നും ജലജയോട് മോശമായി പെരുമാറിയത് അവർ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രി റോഡിെൻറ പുനരുദ്ധാരണം തുടങ്ങി ഹരിപ്പാട്: താലൂക്ക് ആശുപത്രി വളപ്പിലെ റോഡിെൻറ പുനരുദ്ധാരണ നടപടികൾ തുടങ്ങി. ആശുപത്രി ഗേറ്റ് മുതൽ പഴയ ഒ.പി കെട്ടിടത്തിന് സമീപം വരെ 105 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമാണ് കോൺക്രീറ്റ് ചെയ്യുന്നത്. 15 സെൻറീമീറ്റർ ഘനവും റോഡിനുണ്ടാവും. ഏഴ് ലക്ഷം രൂപയാണ് റോഡിെൻറ പണിക്ക് കരാർ നൽകിയിട്ടുള്ളത്. താലൂക്ക് ആശുപത്രിയുടെ ഭരണകാര്യങ്ങൾ നടത്തുന്ന ഹരിപ്പാട് നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി നടത്തുന്നത്. നേരേത്ത റോഡിെൻറ പണി നടത്താൻ രേഖകൾ തയാറാക്കിയിരുന്നെങ്കിലും സർക്കാറിൽനിന്നും ഹരിപ്പാട് നഗരസഭക്ക് പണം ലഭിക്കാതിരുന്നതാണ് നിർമാണം നീളാൻ കാരണമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ദിവസേന ആയിരക്കണക്കിന് രോഗികളും ബന്ധുക്കളും എത്തുന്ന സർക്കാർ ആശുപത്രിയാണിത്. ദേശീയപാതയിൽ കായംകുളത്തിനും ആലപ്പുഴക്കുമിടയിലുള്ള പ്രധാന ആശുപത്രി കൂടിയാണ്. വാഹനാപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴൊക്കെ കുണ്ടുംകുഴിയും നിറഞ്ഞ റോഡ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പെട്ടി ഒാേട്ടാ കാറിലിടിച്ച് മറിഞ്ഞ് പരിക്ക് കായംകുളം: പോത്ത് റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ പെട്ടിഒാേട്ടാ കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിേക്കറ്റു. എരുവ പുത്തൻപുര വടക്കതിൽ ഷിഹാബിനാണ് (30) പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ച ദേശീയപാതയിൽ ചിറക്കടവം ജങ്ഷനിലായിരുന്നു സംഭവം. വട്ടം ചാടിയ പോത്തിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയതാണ് പെട്ടിഒാേട്ടായുടെ നിയന്ത്രണം തെറ്റാൻ കാരണം. റോഡരികിൽ കെട്ടിയിരുന്ന പോത്ത് കയർ അഴിഞ്ഞ് ഒാടുകയായിരുന്നു. ഷിഹാബിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story