Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:42 AM GMT Updated On
date_range 6 Jan 2018 5:42 AM GMTലീഗൽ സർവിസ് അതോറിറ്റിയുടെ വ്യാജ ബോർഡ് പതിച്ച കാറുമായി കറങ്ങിയയാൾ പിടിയിൽ
text_fieldsbookmark_border
കൊച്ചി: കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ വ്യാജ ബോർഡ് കാറിൽ പ്രദർശിപ്പിച്ച് നഗരത്തിൽ കറങ്ങിയയാളെ പൊലീസ് പിടികൂടി. കടവന്ത്ര കാമധേനു അപ്പാർട്മെൻറിൽ താമസിക്കുന്ന ജോൺസൺ ജോസഫ് എന്നയാളെയാണ് വ്യാഴാഴ്ച കടവന്ത്ര പൊലീസ് സബ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ അറസ്റ്റ് ചെയ്തത്. കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറി സത്യൻ വാഹനം വഴിയിൽ തടഞ്ഞ് എറണാകുളം അസിസ്റ്റൻറ് പൊലീസ് കമീഷണർ ലാൽജിയെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ നിർേദശപ്രകാരം വാഹനം സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആൾമാറാട്ടത്തിന് കേസെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story