Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:02 AM GMT Updated On
date_range 2018-01-06T10:32:59+05:30ആസ്വാദകരെ വിസ്മയിപ്പിച്ച് കുരുന്നുകളുടെ നൃത്ത അരങ്ങേറ്റം
text_fieldsമരട്: സംഗീതസ്വരങ്ങൾക്ക് താളമൊപ്പിച്ച ചുവട് െവപ്പിലൂടെ ആസ്വാദകരുടെ നയനങ്ങളെ വിസ്മയിപ്പിച്ച് കുരുന്നുകളുടെ നൃത്ത അരങ്ങേറ്റം. ഗിരിനഗർ പുനർജനി സ്കൂൾ ഓഫ് ഡാൻസ് നൃത്തവിദ്യാലയത്തിലെ 12 വിദ്യാർഥിനികളുടെ അരങ്ങേറ്റമായിരുന്നു വേദി. വെള്ളിയാഴ്ച വൈകീട്ട് ആറിന് മരട് ബി.ടി.എച്ച് സരോവരത്തിലായിരുന്നു നൃത്തസായാഹ്നം. നാലാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥിനികളാണ് നൃത്ത അരങ്ങേറ്റത്തിലൂടെ കാണികളുടെ മനം കവർന്നത്. നൃത്തവിദ്യാലയത്തിലെ ശ്വേത സതീഷ്, അനഘ മനുവർമ, കീർത്തന തങ്കം ലൂക്കോസ്, ശാലിനി ദീപക്, സംയുക്ത എസ്. നായർ, നീലിമ പിള്ള, ആർദ്ര സുരേന്ദ്രൻ, അർപ്പിത രാജീവ്, എൻ. അരുണിമ, ദേവി സന്ദീപ്, ഇവ ജോർജ്, ആൻ മേരിസാ ഗ്ലെൻ എന്നിരാണ് അരങ്ങേറ്റം കുറിച്ചത്. നടി മഞ്ജുവാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരൻ, ഡോ. വി.പി. ഗംഗാധരൻ, സംവിധായകരായ ബിജിപാൽ, വൈശാഖ്, സിനിമനടി നിരഞ്ജന അനൂപ്, പുനർജനിയിലെ നൃത്താധ്യാപിക നാരായണി അനൂപ് എന്നിവർ സംസാരിച്ചു. photo : es4 baiju caption: മരട് ഗിരിനഗർ പുനർജനി സ്കൂൾ ഓഫ് ഡാൻസ് നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനികളുടെ നൃത്ത അരങ്ങേറ്റം ഉദ്ഘാടനത്തിനെത്തിയ നടി മഞ്ജു വാര്യർ കുട്ടികളുമായി സംവദിക്കുന്നു
Next Story