Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:38 AM GMT Updated On
date_range 5 Jan 2018 5:38 AM GMTMUST jalakam
text_fieldsbookmark_border
യുവ ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. ശാസ്ത്രസാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്കാണ് പുരസ്കാരങ്ങൾ. ഡോ. വി.ബി. കിരൺ കുമാർ (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മാത്തമാറ്റിക്സ്, കുസാറ്റ്, കൊച്ചി). ഡോ. അജയ് വേണുഗോപാൽ (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്, തിരുവനന്തപുരം). ഡോ. ശശിധരൻ ബി.എസ് (സയൻറിസ്റ്റ്, സി.എസ്.ടി.ഡി, സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി.ഒ, തിരുവനന്തപുരം). ഡോ. സുമോദ് എസ്.ജി (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മെൻറ്് ഓഫ് ഫിസിക്സ്, സേക്രട്ട്ഹാർട്ട് കോളജ്, കൊച്ചി). ഡോ. കുമാരവേൽ.എസ് (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൻ.ഐ.ടി കോഴിക്കോട്). ഡോ. പ്രദീപൻ പെരിയാട്ട് (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രി, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്). ജേതാക്കൾക്ക് 50,000 രൂപയുടെ കാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണമെഡലും തെരഞ്ഞെടുക്കപ്പെടുന്ന േപ്രാജക്ടുകൾക്കായി 50 ലക്ഷം രൂപവരെ ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ ശാസ്ത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാസഹായവും നൽകും. 2018 ജനുവരി 28ന് ഗവൺമെൻറ് ബ്രണ്ണൻ കോളജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story