Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:38 AM GMT Updated On
date_range 5 Jan 2018 5:38 AM GMT'അമ്മയോടൊപ്പം' ഇന്ന്
text_fieldsbookmark_border
പിറവം: രാജീവ് ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിക്കുന്ന 'അമ്മയോടൊപ്പം' വെള്ളിയാഴ്ച പിറവത്ത് നടക്കും. 65 വയസ്സ് കഴിഞ്ഞ വിധവകളായ അമ്മമാരെ ആദരിക്കുകയും സമ്മാനം നൽകുന്നതുമാണ് ചടങ്ങ്. അമ്മമാർക്ക് പൊതുസമൂഹത്തിെൻറ കരുതലും പിന്തുണയുമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചെയർമാനും നഗരസഭ ചെയർമാനുമായ സാബു കെ. ജേക്കബ് പറഞ്ഞു. നഗരസഭയുടെ 27 വാർഡുകളിൽനിന്ന് 800 അമ്മമാർ പങ്കെടുക്കും. അവർക്ക് വസ്ത്രവും അഞ്ചുകിലോ വീതം അരിയും സമ്മാനിക്കും. നാഗാർജുന നൽകുന്ന ആയുർവേദ കിറ്റിനൊപ്പം ധനസഹായവും സമ്മാനിക്കും. വെള്ളിയാഴ്ച രാവിലെ 11ന് പിറവം മാം ഓഡിറ്റോറിയത്തിൽ കെ.പി.സി.സി ഉന്നതാധികാര സമിതി അംഗം ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുഖ്യാതിഥിയാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story