Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:38 AM GMT Updated On
date_range 2018-01-05T11:08:59+05:30must page05 കെ.എസ്.ആർ.ടി.സി: ശമ്പളം നൽകാൻ 70 കോടി സർക്കാർ അനുവദിച്ചു
text_fieldsmust, must page05 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. നോൺ പ്ലാൻ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ഇതോെട വെള്ളിയാഴ്ച ശമ്പളം വിതരണം ചെയ്യാൻ നടപടിയായി. ശമ്പളം നല്‍കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സി.എം.ഡി കഴിഞ്ഞ ദിവസം സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനവകുപ്പ് 70 കോടി അനുവദിച്ചത്. അതേസമയം പെൻഷൻ വിതരണത്തിനുള്ള തുക ധനവകുപ്പ് അനുവദിച്ചിട്ടില്ല. ജനുവരി മാസത്തെയടക്കം അഞ്ചു മാസത്തെ പെൻഷനാണ് കുടിശ്ശികയുള്ളത്. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യത പൂർണമായി ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ സർക്കാറിന് സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, സർക്കാറിെൻറ നിലപാടിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ തൊഴിലാളി സംഘടനകൾ രംഗത്തുവന്നു. കെ.എസ്.ആർ.ടി.സിയെ അവഗണിക്കുന്നതിലൂടെ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. സ്ഥാപനത്തെ സംരക്ഷിക്കാൻ തയാറായില്ലെങ്കിൽ എ.ഐ.ടി.യു.സി സർക്കാറിനെതിരെ ജനങ്ങളെ അണിനിരത്തുമെന്നും കെ.പി. രാജേന്ദ്രൻ മുന്നറിയിപ്പ് നൽകി.
Next Story