Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:35 AM GMT Updated On
date_range 5 Jan 2018 5:35 AM GMTദേശീയ സ്കൂൾ വടംവലി: അരുൺ ബാബുവിന് അനുമോദനം
text_fieldsbookmark_border
കടുങ്ങല്ലൂർ: ദേശീയ സ്കൂൾ വടംവലി മത്സരത്തിലെ സ്വർണമെഡൽ ജേതാവ് അരുൺ ബാബുവിന് സ്കൂളിെൻറ അനുമോദനം. മുപ്പത്തടം ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അരുൺ. അനുമോദന ചടങ്ങിൽ അരുണിനെ പുരസ്കാരം നൽകി ആദരിച്ചു. ഏലൂർ മുനിസിപ്പൽ ചെയർമാൻ അയൂബ്, പ്രിൻസിപ്പൽ പദ്മിനി, പി.ടി.എ അംഗം സത്താർ എന്നിവർ സംസാരിച്ചു. എം.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി. അജിതകുമാരി സ്വാഗതവും സിബി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. കയൻറിക്കര പുത്തൻ വീട്ടിൽ ബാബുവിെൻറയും ബിന്ദുവിെൻറയും മകനാണ് അരുൺ. ചിത്രം: ദേശീയ സ്കൂൾ വടംവലി മത്സരത്തിലെ സ്വർണമെഡൽ ജേതാവ് അരുൺ ബാബുവിനെ മുപ്പത്തടം സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു EP ALGD 3 ANUMODANAM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story