Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:05 AM IST Updated On
date_range 5 Jan 2018 11:05 AM ISTചികിത്സപ്പിഴവ്: നവജാതശിശു ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
കോലഞ്ചേരി: ചികിത്സപ്പിഴവ് മൂലം പ്രമുഖ ആശുപത്രിയിൽ നവജാതശിശു ഗുരുതരാവസ്ഥയിൽ. മഴുവന്നൂർ സ്വദേശികളുടെ 14 ദിവസം പ്രായമുള്ള ശിശുവാണ് ഗുരുതരാവസ്ഥയിലായത്. ഡിസംബർ 22നാണ് പ്രസവത്തിലൂടെ കുഞ്ഞ് ജനിച്ചത്. എന്നാൽ, കുഞ്ഞ്് കരയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ നിയോനറ്റോളജി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പനിയുണ്ടെന്ന വിശദീകരണവും ചികിത്സിച്ച ഡോക്ടർ അടക്കമുള്ളവർ നൽകിയതായും ബന്ധുക്കൾ പറയുന്നു. കുഞ്ഞിെൻറ കാലിൽ നൽകിയ കുത്തിെവപ്പ് ഞരമ്പിന് പകരം മാംസത്തിൽ കയറിയതോടെ അവിടെ നീരുവന്ന് വീർത്തു. നീര് ബുധനാഴ്ച സർജറിയിലൂടെ നീക്കം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലിയാടാക്കി തലയൂരാൻ ചികിത്സിച്ച ഡോക്ടറും ആശുപത്രി അധികൃതരും ശ്രമിക്കുന്നതായാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രി അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് എസ്. ഭാഗ്യനാഥ്, ജയിംസ് പാറേക്കാട്ടിൽ, എം.എം. പൗലോസ്, സാജോ സക്കറിയ, ജിൽദോ മുളരിക്കൽ എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. നവജാതശിശു ചികിത്സ വിഭാഗത്തെക്കുറിച്ച് വ്യാപക പരാതിയാണുയരുന്നത്. ഇവിടെ പ്രസവത്തിലൂടെ ജനിക്കുന്ന ശിശുക്കളെ മഞ്ഞപ്പ് അടക്കമുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിവസങ്ങളോളം ഐ.സി.യുവിൽ പാർപ്പിക്കുകയാണെന്ന് നേരേത്ത തന്നെ ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story