Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്യൂസ്മെൻറ്...

അമ്യൂസ്മെൻറ് പാർക്കിനും വ്യാപാരമേളക്കും അനുമതി വേണമെന്ന് റവന്യൂ വകുപ്പ്

text_fields
bookmark_border
ആലുവ: റവന്യൂ വകുപ്പി‍​െൻറ ഉടമസ്ഥതയിലുള്ള ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ഇക്കുറി അമ്യൂസ്മ​െൻറ് പാർക്കും വ്യാപാര മേളയും സംഘടിപ്പിക്കണമെങ്കിൽ സർക്കാറി‍​െൻറ അനുമതി ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത വകുപ്പുമേധാവികളുടെ ശിവരാത്രി അവലോകന യോഗത്തിൽ ആലുവ തഹസിൽദാറാണ് റവന്യൂ വകുപ്പി​െൻറ നിലപാട് വ്യക്തമാക്കിയത്. ശിവരാത്രി ആഘോഷത്തിന് മണപ്പുറം അടക്കിവാഴാറുള്ള നഗരസഭ ഇതോടെ കുരിക്കിലായി. മണപ്പുറത്ത് നഗരസഭക്കോ മറ്റ് ഏതെങ്കിലും സംഘടനകൾക്കോ എന്തെങ്കിലും പ്രവൃത്തികൾ ചെയ്യണമെങ്കിൽ സർക്കാറി‍​െൻറ അനുമതി വേണം. ഇതുസംബന്ധിച്ച് കലക്ടർ രേഖാമൂലം ഉത്തരവ് നൽകിയതായും തഹസിൽദാർ അറിയിച്ചു. മുൻ വർഷങ്ങളിൽ മണപ്പുറത്തി‍​െൻറ ഭൂരിഭാഗം പ്രദേശങ്ങളുെടയും നിയന്ത്രണം നഗരസഭക്കായിരുന്നു. വൻ വരുമാനമാണ് ഇതിലൂടെ ലഭിച്ചിരുന്നത്. സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായ പല പ്രവൃത്തികളും ഇവിടെ നടക്കാറുള്ളതായും ആരോപണമുണ്ട്. യോഗം എം.എൽ.എയെ അറിയിച്ചില്ലെന്ന് ആക്ഷേപം ആലുവ: ശിവരാത്രി അവലോകന യോഗം അൻവർ സാദത്ത് എം.എൽ.എയെ അറിയിച്ചില്ലെന്ന് ആക്ഷേപം. എം.എൽ.എയെ അവഗണിച്ചത്‌ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സനും വാർഡ് കൗൺസിലറും ഉൾപ്പെടെ പങ്കെടുത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം എം.എൽ.എയെ അറിയിക്കാതിരുന്നതിന് പിന്നിൽ രാഷ്‌ട്രീയ വിരോധമാണെന്നാണ് ആക്ഷേപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story