Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്യൂണിസ്​റ്റ്...

കമ്യൂണിസ്​റ്റ് പാർട്ടിയെ തകർക്കാമെന്നത്​ വ്യാമോഹം മാത്രം -^പിണറായി

text_fields
bookmark_border
കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നത് വ്യാമോഹം മാത്രം --പിണറായി കൊയിലാണ്ടി: അക്രമങ്ങളും അപവാദ പ്രചാരണങ്ങളും കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടിയിൽ സി.പി.എം ജില്ല സമ്മേളനത്തി‍​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി രൂപവത്കരണ കാലം മുതൽ ഇത്തരം വേലകൾ നടക്കുകയാണ്. ഇതിനെയൊക്കെ അതിജീവിച്ച ചരിത്രമാണുള്ളത്. വർത്തമാനകാലത്തും അത്തരം അനുഭവങ്ങൾ തന്നെയാണുള്ളത്. ഈ സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ചില സഖാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സമ്മേളനത്തി‍​െൻറ തൊട്ടടുത്തദിവസം നടത്തിയ അറസ്റ്റ് ബോധപൂർവമാണ്. ആർ.എസ്.എസും ബി.ജെ.പിയും നിർദേശിക്കുന്നതിന് അനുസരിച്ചാണിപ്പോൾ കാര്യങ്ങൾ നടക്കുന്നത്. കേന്ദ്രസർക്കാർ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിലാണ്. ഇക്കാലത്തിനിടക്ക് പലതരം വ്യതിയാനങ്ങൾ പാർട്ടി നേരിട്ടിട്ടുണ്ട്. ഇടത്-വലതുപക്ഷ വ്യതിയാനങ്ങൾ അനുഭവിച്ചു. എന്നാൽ, എല്ലാറ്റിനെയും അതിജീവിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സമീപകാലത്ത് ചില വ്യതിയാനങ്ങൾ കണ്ടു. അതിന് വലതുപക്ഷ മാധ്യമങ്ങൾ സർവം മറന്നുകൊണ്ടുള്ള പിന്തുണയാണ് നൽകിയത്. പാർട്ടിക്ക് മഹാദുരന്തം സംഭവിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങളിൽ പാർട്ടിയെ സ്നേഹിക്കുന്ന പലരും പെട്ടുപോയി. എന്നാൽ, അത്തരക്കാർ തെറ്റുതിരുത്തി പാർട്ടിയുടെ ഭാഗമായി തിരിച്ചുവന്നു. വിട്ടുപോകുന്നവരെ കുറിച്ച് പർവതീകരിച്ച മാധ്യങ്ങൾ തിരിച്ചുവന്നവരെ കുറിച്ച് മിണ്ടിയില്ല. കാരണം, അത് അവരുടെ പ്രവൃത്തിക്ക് ഗുണകരമല്ലെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. രാജ്യത്തി‍​െൻറ നിലനിൽപ്പിനുതന്നെ ഭീഷണിയായി ആർ.എസ്.എസ് മാറിയിരിക്കുകയാണിപ്പോൾ. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമം നാടെങ്ങും നടക്കുകയാണ്. ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. എളമരം കരീം, മന്ത്രി ടി.പി. രാമകൃഷ്ണൻ, എ. പ്രദീപ് കുമാർ എം.എൽ.എ, പി. സതീദേവി, എൻ.കെ. രാധ, പി. വിശ്വൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story