Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ നാല്​...

പറവൂരിൽ നാല്​ ഹോട്ടലിലെ പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
പറവൂർ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ നാല് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി. ടി.ബി റോഡിലെ റിലാക്സ്, രാമചന്ദ്ര, കനാൽ റോഡിലെ പ്രാണ, തെക്കേ നാലുവഴിക്ക് സമീപത്തെ ന്യൂ സിൽവേഴ്സ് എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ഈ ഹോട്ടലുകളിൽ മതിയായ ശുചിത്വം ഇല്ലായിരുന്നു. ഇറച്ചി, ചോറ്, ചപ്പാത്തി തുടങ്ങിയവയാണ് ഇവിടങ്ങളിൽനിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ നഗരസഭ കവാടത്തിൽ പ്രദർശിപ്പിച്ചു. സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടി സ്വീകരിച്ചുവരുകയാണെന്ന് സെക്രട്ടറി അറിയിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നാണ് നഗരസഭാധികൃതർ പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഒന്നിലേറെ തവണ പിടിക്കപ്പെട്ട ഹോട്ടലുകൾ ഒട്ടേറെയാണ്. പിഴയിൽ മാത്രം ശിക്ഷ ഒതുക്കാതെ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story