Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെസിഡൻറ്സ് അസോസിയേഷൻ...

റെസിഡൻറ്സ് അസോസിയേഷൻ പുതുവത്സരാഘോഷം

text_fields
bookmark_border
ആലുവ: ചെമ്പകശ്ശേരി ഏരിയ സേക്രഡ് ഹാർട്ട് മൊണാസ്ട്രി ഹാളിൽ നടന്നു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ.എം. മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാർട്ട് മൊണാസ്ട്രി സുപ്പീരിയർ ഫാ. പ്രസാദ് പുതുവർഷ സന്ദേശം നൽകി. കൗൺസിലർമാരായ ലളിത ഗണേശൻ, മിനി ബൈജു, മുൻ കൗൺസിലർമാരായ ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ, എൻ. രാജശേഖരൻ, പോക്കർ മേമ്മാൻചോളിയിൽ എന്നിവർ സംസാരിച്ചു. ധനസഹയ വിതരണം ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി പ്രകാരം നൊച്ചിമ നദീറ അബുവിന് നിർമിക്കുന്ന വീടിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുന്ന ധനസഹായം വിതരണം ചെയ്തു. ആദ്യഗഡുവായ 25,000 രൂപയുടെ ചെക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് അഷ്റഫ് കൈമാറി. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിദ അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ഉണ്ണി, ജലീൽ, രാജു മാത്താറ, ബി.ഡി.ഒ കെ.എ. റിച്ച് മോൻ, ടി.കെ. ബാബു, അരുൺ, മനോജ് എന്നിവർ പങ്കെടുത്തു. താലൂക്ക് വികസന സമിതി ആലുവ: ഈ മാസത്തെ താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. രാവിലെ 10.30ന് മിനി സിവിൽ സ്‌റ്റേഷൻ അനക്സ് കോൺഫറൻസ് ഹാളിലാണ് യോഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story