Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 11:14 AM IST Updated On
date_range 4 Jan 2018 11:14 AM ISTവ്യവസായ സംരംഭകത്വ പരിശീലനത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് മേഖലയിൽ വ്യവസായ സംരംഭം ആരംഭിക്കാൻ യുവതീയുവാക്കൾക്ക് അവസരം. ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ 20 ദിവസത്തെ സംരംഭകത്വ പരിശീലനവും അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് പരിശീലനവും നൽകും. 18നും 45നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് അപേക്ഷിക്കാം. 25 പേർക്കാണ് പരിശീലനം. 50 ശതമാനം പട്ടികജാതി/പട്ടികവർഗ/വനിത സംരംഭകർക്കായി നീക്കിെവച്ചിരിക്കുന്നു. തയ്യൽ ജോലി അറിയാവുന്നവർക്ക് മുൻഗണന. വെള്ളക്കിണറിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യുകയോ, ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം, വെള്ളക്കിണർ, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യണം. അപേക്ഷ ഇൗ മാസം 25നകം ഓഫിസിൽ ലഭിക്കണം. ഫോൺ: 0477 2251272. േപ്രാഗ്രാം എക്സിക്യൂട്ടിവ്; എം.ബി.എക്കാർക്ക് അവസരം ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറയും സംയുക്ത സംരംഭമായ അസാപ് (അഡിഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാം) േപ്രാഗ്രാം എക്സിക്യൂട്ടിവ് തസ്തികയിലേക്ക് എം.ബി.എക്കാരെ തെരഞ്ഞെടുക്കുന്നു. ജില്ലയിലെ വിവിധ അസാപ് ഓഫിസുകളിലായിരിക്കും നിയമനം. ഒരുവർഷത്തെ ഇേൻറൺഷിപ് േപ്രാഗ്രാമിലേക്ക് 60 ശതമാനം മാർക്കോടുകൂടി മൂന്ന് വർഷത്തിനുള്ളിൽ എം.ബി.എ പഠിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏഴിന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന അസാപ് ഓഫിസിൽ മാർക്ക് ലിസ്റ്റിെൻറ അസ്സൽ രേഖകളും പകർപ്പും ബയോഡാറ്റയുടെ രണ്ട് കോപ്പികളും സഹിതം അഭിമുഖത്തിന് എത്തണം. 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഫോൺ: 8590680297. ജില്ലതല ഉൗർജോത്സവം ഒമ്പതിന് ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ എനർജി മാനേജ്മെൻറ് സെൻറർ കേരള സംഘടിപ്പിക്കുന്ന ജില്ലതല ഉൗർജോത്സവം ഒമ്പതിന് രാവിലെ 9.30 മുതൽ ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story