Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 5:33 AM GMT Updated On
date_range 2018-01-03T11:03:00+05:30പുതുവത്സര ലഹരി; അഞ്ചുപേർ പിടിയിൽ
text_fieldsആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സര ആഘോഷ പരിപാടികളില്‍ മയക്കുമരുന്ന് ഗുളികകള്‍, ഹഷീഷ്, കഞ്ചാവ് തുടങ്ങിയവയുടെ വിൽപനെക്കത്തിയ ലഹരിമാഫിയയിലെ പ്രധാന കണ്ണികളായ അഞ്ചുപേർ പിടിയിലായി. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ നിർദേശപ്രകാരം ലഹരിവിരുദ്ധ സ്ക്വാഡും ലോക്കൽ പൊലീസും ചേർന്ന് ആലപ്പുഴയിലും ചേർത്തലയിലുമായാണ് ഇവരെ പിടികൂടിയത്. ലഹരിയുടെ ഒഴുക്ക് തടയാനുള്ള പരിശോധനക്കിടെ ചേർത്തല കുത്തിയതോടുവെച്ചാണ് രണ്ടുപേർ പിടിയിലായത്. മുന്നൂറോളം മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥനത്തുനിന്നും വലിയതോതില്‍ കടത്തിക്കൊണ്ടുവന്ന് സംസ്ഥാനത്തുടനീളം വിൽപന നടത്തിവരുകയായിരുന്നു. കോടംതുരത്ത് ചരുവുതറ വീട്ടില്‍ അമൽ പ്രസന്നൻ (20), അരൂര്‍ തിരുനിലത്ത് വീട്ടിൽ ബിനിൽ ബാബു (22) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം ലഹരി മരുന്നുകളും കഞ്ചാവുമായി മൂന്നുപേരെ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് ആസൂത്രിതമായി പിടികൂടി. കൊച്ചി പള്ളുരുത്തി ഇജാസ് ജലാല്‍, എറണാകുളം കുമ്പളം പഴയകോവില്‍ സുകുമാർ ശശിധരൻ, അരൂര്‍ ചന്തിരൂര്‍ പാറ്റ് വീട്ടില്‍ ഫെബിന്‍ ജോസ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിൽപന കേന്ദ്രങ്ങളില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് ഗുളികകളും ഹഷീഷും കഞ്ചാവുമാണ് രണ്ടിടത്തുമായി പൊലീസ് കണ്ടെടുത്തത്. ഇത്തരം റാക്കറ്റുകളുടെ പിന്നില്‍ ഇതര സംസ്ഥാന ലോബികള്‍ പ്രവർത്തിക്കുന്നതായാണ് ചോദ്യം ചെയ്യലില്‍നിന്ന് വ്യക്തമായത്.
Next Story