Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുകളിൽ...

ഹോട്ടലുകളിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

text_fields
bookmark_border
ചെങ്ങന്നൂർ: മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ ചെങ്ങന്നൂരിൽ തിരക്ക് വർധിച്ചതിനാൽ ആർ.ഡി.ഒ വി. ഹരികുമാറി​െൻറ നേതൃത്വത്തിൽ ശബരിമല സ്പെഷൽ സ്ക്വാഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബേക്കറികളിലും ഹോട്ടലിലും പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ കടകളിൽനിന്ന് ലീഗൽ മെട്രോളജി വകുപ്പ് 7000 രൂപ പിഴ ഈടാക്കി. നിർമാണ യൂനിറ്റി​െൻറ പേരോ വിലാസമോ, സാധനങ്ങൾ ഉണ്ടാക്കിയ തീയതിയോ, എത്ര ദിവസം വരെ ഉപയോഗിക്കാം എന്നുള്ള ലേബൽ ഇല്ലാത്തതും ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കിയതുമായ ബേക്കറികൾക്കാണ് പിഴയിട്ടത്. വൃത്തിഹീനവും ആരോഗ്യകരവുമല്ലാത്ത സാഹചര്യത്തിൽ നടത്തിവന്നിരുന്ന സായി അന്നപൂർണ ഹോട്ടൽ താൽക്കാലികമായി പൂട്ടിച്ചു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ ബിനു, സപ്ലൈ ഓഫിസർ സുനിത, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, വാണിജ്യനികുതി ഓഫിസർ ഗോപകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ. രാജേന്ദ്രൻ, രാം രാജ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അടിയന്തര സഹായം നൽകണം -മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട്: മത്സ്യബന്ധനത്തിനിെട കടലിൽ വല നഷ്ടപ്പെട്ട ശിവശക്തി, ഗണപതി, ശ്രീഅയ്യപ്പൻ, ജെനി എന്നീ വള്ളങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡൻറ് സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിൽ കടലി​െൻറ അടിത്തട്ടിലെ ചളി ഇളകി പല സ്ഥലങ്ങളിലായി അടിഞ്ഞുകൂടി കിടക്കുന്നതിനാൽ അതിൽ തട്ടി വല നഷ്ടപ്പെടുന്ന അവസ്ഥയാണ്. 400 മുതൽ 1000 കിലോ വരെ വലയാണ് നഷ്ടപ്പെട്ടത്. പുതിയ വല വാങ്ങി സെറ്റ് ചെയ്താൽ മാത്രമേ ഇനി ഇവർക്ക് കടലിൽ പോകാൻ കഴിയൂ. അതിന് ഏകദേശം 15 ദിവസം വേണ്ടിവരും. ഒരു വള്ളത്തിൽ ശരാശരി 30 തൊഴിലാളികളാണ് പോകുന്നത്. ഈ സമയം മുഴുവൻ ഇത്രയും കുടുംബങ്ങൾ പട്ടിണിയിലായിരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. സേവന സ്പർശം 2017 ഹരിപ്പാട്: കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത് സേവനസ്പർശം 2017 രണ്ടാംഘട്ടം 20ന് കാർത്തികപ്പള്ളി താലൂക്കിൽ നടക്കും. ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന അദാലത്തിലേക്കുള്ള പരാതികൾ വില്ലേജ് ഒാഫിസ്, താലൂക്ക് ഒാഫിസ്, കലക്ടറേറ്റ് റവന്യൂ ഡിവിഷൻ ഒാഫിസ് എന്നിവിടങ്ങളിൽ നൽകാം. അവസാന തീയതി ഈ മാസം ആറ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവ ഒഴികെയുള്ളതായിരിക്കണം പരാതികളെന്ന് തഹസിൽദാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story