Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:03 AM IST Updated On
date_range 3 Jan 2018 11:03 AM ISTഅധികൃതരുടെ അനാസ്ഥ: സൂപ്പർ ഫാസ്റ്റ് കട്ടപ്പുറത്ത്
text_fieldsbookmark_border
കൂത്താട്ടുകുളം : അധികൃതരുടെ അനാസ്ഥമൂലം സൂപ്പർ ഫാസ്റ്റ് കട്ടപ്പുറത്ത്. നിസ്സാര കേടുപാടുള്ള പത്തനംതിട്ട ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസ് കൂത്താട്ടുകുളം ഡിപ്പോയിൽ ഒരു മാസത്തിലേറെയായി കട്ടപ്പുറത്ത് കിടക്കുന്നത്. നവംബർ 27 മുതൽ ഡീസൽ ഇഞ്ചക്ഷൻ പമ്പ് തകരാറായിട്ട് ഡിപ്പോയിൽ ഇട്ട് ജീവനക്കാർ മടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും ബസ് നിരത്തിൽ ഇറക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ശബരിമല സീസണിൽ സൂപ്പർ ഫാസ്റ്റ് ബസില്ലാതെ കോർപറേഷൻ നട്ടം തിരിയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. ഡിപ്പോയിലെ കണ്ടം ചെയ്ത ബസുകളുടെ കൂട്ടത്തിൽ കിടക്കുന്നതിനാൽ ടയർ ഊരി മറ്റ് ബസുകൾക്ക് എടുത്തിട്ടുമുണ്ട്. കൂത്താട്ടുകുളം ഡിപ്പോയിൽ ഒരു സൂപ്പർ ഫാസ്റ്റ് ബസുപോലും കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ല. ബസ് കൂത്താട്ടുകുളത്തിന് കൈമാറാനും നടപടിയില്ല. ശബരിമല സർവിസിെൻറ പ്രധാന കേന്ദ്രമായ പത്തനംതിട്ട ഡിപ്പോയിൽ ബസ് ഇല്ലാതിരുന്നിട്ട് മറ്റ് ഡിപ്പോയിൽനിന്ന് വായ്പയെടുത്ത് സർവിസ് നടത്തുമ്പോഴാണ് ഈ അനാസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story